Latest News

അഹ് ലാമു ശിഹാബ് പദ്ധതി: കാസര്‍കോട് കെ.എം.സി.സി വാട്ടര്‍ ഡിസ്പന്‍സറുകള്‍ സ്ഥാപിക്കുന്നു

ഷാര്‍ജ: [www.malabarflash.com] പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കി വരുന്ന അഹ് ലാമു ശിഹാബ് ചാരിറ്റബിള്‍ പ്രൊജക്റ്റ് പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. നിലവിലെ ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് പുറമേ വിവിധ കേന്രങ്ങളില്‍ വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ സ്ഥാപിക്കാനും പ്രസിഡണ്ട് സക്കീര്‍ കുമ്പളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ല പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

സ്‌കൂളുകള്‍, മദ്രസ, സര്‍ക്കാര്‍ ആതുരാലയങ്ങള്‍, പ്രധാന ബസ് സ്‌റ്റേഷനുകള്‍, മറ്റു പൊതു സേവന കേന്ദ്രങ്ങള്‍ തുടങ്ങിയ കുട്ടികളും പൊതുജനങ്ങളും ഏറെ ആശ്രയിക്കുന്ന ഇടങ്ങളിലാണ് അഹ് ലാമു ശിഹാബ് വാട്ടര്‍ ഡിസ്പന്‍സറുകള്‍ സ്ഥാപിക്കുക.

കൂടുതല്‍ മേഖലകളില്‍ ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കാനും യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. ചെരുമ്പ തുണ്ടോളി കോളനിയില്‍ നടന്നു വരുന്ന 40 കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. രണ്ടു മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി കോളനിവാസികള്‍ക്ക് പദ്ധതി സമര്‍പിക്കാനും യോഗം തീരുമാനിച്ചു. നേരെത്തെ ബദിയടുക്ക കോട്ട ഗ്രാമത്തിലും കമ്മിറ്റി കുടിവെള്ള പദ്ധതി നടപ്പിലാക്കിയിരുന്നു.

റോള കെ.എം.സി.സി ഹാളില്‍ ചേര്‍ന്ന യോഗം കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി, ത്വാഹ ചെമ്മനാട്, അബ്ദുല്ല കമാംപാലം, ശാഫി തച്ചങ്ങാട്, ഖരീം കൊളവയല്‍, മാഹിന്‍ ബാദുഷ, ഖാസിം ചാനടുക്കം, മഹമൂദ് എരിയാല്‍, ശരീഫ് പൈക്ക, അറഫാത്ത് മാസ്തിഗുഡ, അബ്ദുല്ല തായല്‍, നാസര്‍ പെരിയ, ഹനീഫ കളത്തൂര്‍, അന്‍സാര്‍ ശേറൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍ സ്വാഗതവും ട്രഷറര്‍ ഇ.ആര്‍ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.




Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.