Latest News

ബാങ്ക് കൊളള: പ്രതികയെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്ന് പേര്‍ പിടിയില്‍

കാസര്‍കോട്:[www.malabarflash.com] എരിയാലിലെ കൂഡ്‌ലു സഹകരണ ബാങ്കില്‍ നിന്ന് 21 കിലോ സ്വര്‍ണവും 12 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ ഒരു പ്രതിയെ മംഗലാപുരത്തെത്തിച്ച മൂന്ന് പേരെ അന്വേഷണ സംഘം കണ്ടെത്തി. മൂന്ന് പേരെയും ചോദ്യം ചെയ്തുവരികയാണ്. മംഗലാപുരത്തേക്ക് കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള ലാന്‍സര്‍ കാര്‍ കസ്റ്റഡിയിലെടുത്തു.

തളങ്കര സ്വദേശിയുടേതാണ് കാര്‍. ഇയാള്‍ നേരത്തെ ചൗക്കി ആസാദ് നഗറിലായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. ചൗക്കിയിലെ മുന്‍ യൂത്ത് ലീഗ് നേതാവായിരുന്നു. കാര്‍ ഉടമയും ഇടത് മുന്നണിയില്‍ പെട്ട ഒരു സംഘടനയുടെ ലോക്കല്‍ സെക്രട്ടറിയുടെ സഹോദരനുമടക്കം മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കൊള്ളനടത്തിയ അഞ്ചംഗസംഘത്തില്‍പെട്ട ചൗക്കി സ്വദേശിയെയാണ് രക്ഷപ്പെടാന്‍ സഹായിച്ചത്.

കൊള്ള നടന്നതിന്റെ പിറ്റേന്നാണ് ചൗക്കി സ്വദേശി രക്ഷപ്പെട്ടത്. ലോക്കല്‍ സെക്രട്ടറിയുടെ സഹോദരനാണ് കാര്‍ ഏര്‍പ്പാടാക്കിയതെന്നാണ് വിവരം. തളങ്കരയില്‍ നിന്ന് കാറുടമ തന്നെയാണ് ലാന്‍സര്‍ കാര്‍ ഓടിച്ച് വന്നത്. എരിയാല്‍ ടൗണില്‍ വെച്ചാണ് പ്രതിയെ കാറില്‍ കയറ്റിയത്. എരിയാലില്‍ പൊലീസ് ഉള്ളതിനാലും ഇടപാടുകാര്‍ ബാങ്കിന് മുന്നില്‍ കൂടിനില്‍ക്കുന്നതിനാലും കരുതലോടെയായിരുന്നു നീക്കങ്ങള്‍. കാര്‍ പിന്നീട് കുമ്പള ഭാഗത്ത് ഏറെ നേരം കറങ്ങി.[www.malabarflash.com]

മംഗലാപുരത്തേക്കുള്ള ബസില്‍ കയറ്റിവിടാനായിരുന്നു പദ്ധതി. എന്നാല്‍ ബസ് ഇല്ലാത്തതിനാല്‍ കാറില്‍ തന്നെ കൊണ്ടുവിട്ടു. ധരിച്ച വസ്ത്രങ്ങളല്ലാതെ മറ്റൊന്നും പ്രതിയുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. കൊള്ള നടത്തിയ സംഘത്തിലെ ഒരാളാണെന്ന് അറിഞ്ഞിട്ടും രക്ഷപ്പെടാന്‍ സഹായിച്ചതിനാല്‍ മൂന്ന് പേരും പ്രതികളാവും എന്നാണ് പൊലീസ് നല്‍കുന്ന സൂചന.






Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.