Latest News

ഉറ്റവരുണ്ടായിട്ടും ആശുപത്രി വരാന്തയില്‍ ഇവര്‍ തനിച്ചാണ്

നീലേശ്വരം:[www.malabarflash.com] ഉറ്റവര്‍ ഉണ്ടായിട്ടും ഒരു വൃദ്ധമാതാവ് നീലേശ്വരം സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ ദുരിതമനുഭവിക്കുന്നു. നീലേശ്വരം എഫ് സിഐയില്‍ ജീവനക്കാരിയായ പേരോലിലെ നാരായണിയാണ്(76) വര്‍ഷങ്ങളായി നീലേശ്വരം താലൂക്ക് ആശുപത്രിവരാന്തയില്‍ കഴിയുന്നത്.

ഭര്‍ത്താവ് നേരത്തെ നഷ്ടപ്പെട്ട ഇവര്‍ക്ക് ഒരു മകനും മകളുടെ ഭര്‍ത്താവും മറ്റു ബന്ധുക്കളുമുണ്ടെങ്കിലും അവര്‍ ഇവരെ നോക്കാറില്ല.
യാതൊരു അസുഖവുമില്ലാതത്തിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും കഴിയുന്നില്ല. നേരത്തെ കുറച്ച് കാലം ഹോമിയോ ആശുപത്രിയിലായിരുന്നു കിടന്നിരുന്നത്. പിന്നീട് അവിടെ നിന്നും ഒഴിവാക്കിയപ്പോഴാണ് താലൂക്ക് ആശുപത്രി വരാന്തയിലേക്ക് താമസം മാറ്റിയത്.
ആശുപത്രി അധികൃതര്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും ഇവവര്‍ തിരിഞ്ഞു നോക്കാന്‍ തയ്യാറാവുന്നില്ല. പകല്‍ മുഴുവനും നഗരത്തില്‍ കറങ്ങി നടന്ന ശേഷം വൈകുന്നേരമാകുമ്പോള്‍ ആശുപത്രി വരാന്തയിലേക്ക് എത്തും. ആരെങ്കിലും നല്‍കുന്ന ഭക്ഷണമാണ് ഇവര്‍ കഴിക്കുന്നത്. 

ഇവരെ വൃദ്ധമന്ദിരത്തിലാക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ബന്ധുക്കളുള്ളതിനാല്‍ ആ നീക്കവും നടന്നില്ല. ഇപ്പോഴും ആശുപത്രി വരാന്തയില്‍ അന്തിയുറങ്ങുന്ന നാരായണി അമ്മയെ ഇനി എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.