Latest News

പെരിയയില്‍ എസ്എന്‍ഡിപി-സിപിഎം സംഘട്ടനം

കാഞ്ഞങ്ങാട്:[www.malabarflash.com] പെരിയക്കടുത്തെ പെരിയാനത്ത് എസ്എന്‍ഡിപി സിപിഎം സംഘട്ടനത്തില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകനും സിപിഎം പ്രവര്‍ത്തകനും പരിക്കേറ്റു.

പെരിയാനം തൈവളപ്പിലെ എസ്എന്‍ഡിപി മുന്‍ കോഡിനേറ്റര്‍ പിവി രാമകൃഷ്ണന്‍, സിപിഎം പ്രവര്‍ത്തകന്‍ പെരിയാനത്തെ രഞ്ജിത്ത് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകിട്ട് ഏഴരയ്ക്ക് രാമകൃഷ്ണനെ പെരിയാനത്തെ സിപിഎം പ്രവര്‍ത്തകനായ രഞ്ജിത്തും സുഹൃത്തുക്കളായ സതീശനും സുധീഷും പെരിയാനത്തേക്ക് വിളിച്ച് വരുത്തുകയും നീ എസ്എന്‍ഡിപിയില്‍ പ്രവര്‍ത്തിക്കുമല്ലേയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പിന്നിട് നിന്നെ കൊന്നുക്കളയുമെന്ന് പറഞ്ഞ് പെെന്ന് ചെത്തുക്കല്ലെടുത്ത് തലയ്ക്ക് ഇടാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതിനിടയില്‍ ഇവരുടെ ഇടയില്‍ നിന്നും കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും രാമകൃഷ്ണന്‍ പറയുന്നു.
പെരിയാനത്തെ ഒരു വീട്ടില്‍ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് രാമകൃഷ്ണനെ പെരിയാനത്തേക്ക് വിളിക്കുകയും പെരിയാനത്തേക്കെത്തിയ രാമകൃഷ്ണനോട് കാര്യങ്ങള്‍ തിരിക്കുന്നകതിനിടയില്‍ രാമകൃഷ്ണന്‍ രഞ്ജിത്തിനെ തള്ളിയിട്ട് ഓടുകയായിരുന്നുവെന്ന് രഞ്ജിത്ത് പറയുന്നു. പരിക്കേറ്റ രണ്ടുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.