ഉദുമ[www.malabarflash.com]: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചരണം ചൂടു പിടിക്കുന്നു. ശക്തമായ മത്സരം നടക്കുന്ന ഉദുമ പഞ്ചായത്തില്‍ വാശിയേറിയ പ്രചരണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും, പിടിച്ചെടുക്കാന്‍ യു.ഡി.എഫും വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
ശക്തമായ മത്സരം നടക്കുന്ന ഉദുമയില്‍ പിണറായി വിജയന്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖരായ നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ പ്രചരണത്തിനെത്തുന്നുണ്ട്. പിണറായി വിജയന്‍ ശനിയാഴ്ചയും , പി.കെ. കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ചയും പാലക്കുന്നില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രസംഗിക്കും.
സ്ഥാനാര്‍ത്ഥികളെല്ലാം വാര്‍ഡിലെ രണ്ടാംഘട്ട സന്ദര്‍ശനം തുടങ്ങി കഴിഞ്ഞു. ഇരു മുന്നണികളുടെയും സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കായി പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നു.
പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ 7 എണ്ണത്തില്‍ മുസ്‌ലിം ലീഗും 12 ല്‍ കോണ്‍ഗ്രസ്സും, രണ്ട് സ്വതന്ത്രന്‍മാരുമാണ് യു.ഡി.എഫിന് വേണ്ടി രംഗത്തുളളത്. എല്‍.ഡി.എഫിനാണെങ്കില്‍ ഒരു സീററില്‍ .ഐ.എന്‍.എല്ലും 20 എണ്ണത്തില്‍ സി.പി.എമ്മുമാണ് പോരാട്ടത്തിനിറങ്ങിയിട്ടുളളത്. കഴിഞ്ഞ തവണ ലീഗിന്റെ കുത്തക സീററായ നാലാംവാതുക്കലും പാക്യാരയും ചില പ്രാദേശിക വിഷയങ്ങളുടെ പേരില്‍ നഷ്ടപ്പെട്ടതാണ് യു.ഡി.എഫിനെ ഭരണത്തില്‍ നിന്നും അകററാന്‍ കാരണമായത്.
എല്‍.ഡി.എഫിന് 12 ഉം യു.ഡി.എഫിന് 9 സീററുമാണ് അന്ന് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ പതിനഞ്ചോളം വാര്‍ഡുകളില്‍ തീപ്പാറുന്ന പോരാട്ടമാണ് നടക്കുന്നത്. എല്‍.ഡി.എഫും, യു.ഡി.എഫും 13 സീററുകള്‍ നേടുമെന്ന് അവകാശ വാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഉദുമയുടെ ഭാവി ആരുടെ കൈയ്യിലെന്ന കാര്യം വോട്ടെണ്ണി കഴിഞ്ഞാല്‍ മാത്രമേ ഉറപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍. പല കുത്തക വാര്‍ഡുകളും ഇരു മുന്നണികള്‍ക്കും നഷ്ടപ്പെടാനും ഇടയുണ്ട്.
എല്‍.ഡി.എഫിന് 12 ഉം യു.ഡി.എഫിന് 9 സീററുമാണ് അന്ന് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ പതിനഞ്ചോളം വാര്‍ഡുകളില്‍ തീപ്പാറുന്ന പോരാട്ടമാണ് നടക്കുന്നത്. എല്‍.ഡി.എഫും, യു.ഡി.എഫും 13 സീററുകള്‍ നേടുമെന്ന് അവകാശ വാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഉദുമയുടെ ഭാവി ആരുടെ കൈയ്യിലെന്ന കാര്യം വോട്ടെണ്ണി കഴിഞ്ഞാല്‍ മാത്രമേ ഉറപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍. പല കുത്തക വാര്‍ഡുകളും ഇരു മുന്നണികള്‍ക്കും നഷ്ടപ്പെടാനും ഇടയുണ്ട്.
ശക്തമായ മത്സരം നടക്കുന്ന ഉദുമയില്‍ പിണറായി വിജയന്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖരായ നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ പ്രചരണത്തിനെത്തുന്നുണ്ട്. പിണറായി വിജയന്‍ ശനിയാഴ്ചയും , പി.കെ. കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ചയും പാലക്കുന്നില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രസംഗിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment