ചാത്തമംഗലം:[www.malabarflash.com] ചാത്തമംഗലം പഞ്ചായത്തിലെ കോഴിമണ്ണ വാര്‍ഡില്‍ യു.ഡി.എഫിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥി ജനതാദളിലെ കാമ്പ്രമണ്ണില്‍ ഗീതക്ക് എതിരെ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ശോഭന അഴകത്തും മത്സരരംഗത്ത് സജീവം.
യു.ഡി.എഫിന്‍െറ പേരില്‍ രണ്ടു സ്ഥാനാര്‍ഥികളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ വാര്‍ഡില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പഞ്ചായത്തില്‍ കോണ്‍ഗ്രസിന്‍െറ ശക്തികേന്ദ്രമായ കോഴിമണ്ണവാര്‍ഡ് ജനതാദളിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് വാര്‍ഡ് കമ്മിറ്റി റെബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.
കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം സ്റ്റാറ്റസ്കോ നിലനിര്‍ത്തിയതുമൂലമാണ് കോഴിമണ്ണ വാര്‍ഡ് ജനതാദളിന് നല്‍കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സ്ഥാനാര്‍ഥി ശോഭനയെയും എം.കെ. അജീഷ്, എം.കെ. അനീഷ് എന്നിവരെ ഡി.സി.സി ആറുവര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.
Keywords: Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords: Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment