കാസര്‍ക്കോട്: [www.malabarflash.com] നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് വര്‍ഗീയ ഫാസിസം അടിച്ചേല്‍പ്പിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍.
മതേതര ജനാധിപത്യ വികസന മുന്നേറ്റത്തിന് എന്ന പ്രമേയവുമായി നടത്തുന്ന സംസ്ഥാന തല പ്രചാരണ കാമ്പയിനും മുസ്ലിം ലീഗ് ജില്ലാ കണ്‍വെന്‍ഷനും ഇബ്രാഹിം സുലൈമാന്‍ സേട്ട് അനുസ്മരണ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുളള അദ്ധ്യക്ഷത വഹിച്ചു.
സമൂഹത്തില്‍ ഫാസിസവും വിഭാഗീയതയും സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. മുസ്ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം നന്മയുടെതാണ്. യുഡിഎഫ് സര്‍ക്കാര്‍ ജനക്ഷേമ വികസന പദ്ധതികള്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ സേട്ട് അനുസ്മരണ പ്രഭാഷണം നടത്തി. സേട്ട് സാഹിബിനെക്കുറിച്ചുള്ള ഡോക്യുമെന്റെറി ഫിലിമിന്റെ സിഡി വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന് നല്‍കി പ്രകാശനം ചെയ്തു. സുലൈമാന്‍ സേട്ട് സ്മാരക അവാര്‍ഡ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് ഹമീദലി ശംനാട് ഏറ്റുവാങ്ങി.
പാര്‍ട്ടി നേതാക്കളായ സിറാജ് ഇബ്രാഹിം സേട്ട്, സുലൈമാന്‍ ഖാലിദ്, സി.ടി. അഹമ്മദാലി, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, ടി. എം. എ സലാം എന്നിവര്‍ പ്രസംഗിച്ചു.
എം എല്‍ എ മാരായ എന്‍. എ. നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ജില്ലാ ഭാരവാഹികളായ കെ.ഇ. എ ബക്കര്‍, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ എം ശംസുദ്ദീന്‍, കല്ലട്ര മാഹിന്‍ ഹാജി , എ. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി എം. സി. കമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment