മലപ്പുറം:[www.malabarflash.com] തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ മലപ്പുറം ജില്ലാ യുഡിഎഫില്‍ കലാപം. മലപ്പുറത്ത് ഇരുപതോളം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് ഭിന്നത രൂക്ഷമായി തുടരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ജില്ലാ യുഡിഎഫ് യോഗം ഇതുവരെ ചേരാനായില്ല. ഡിസിസി പ്രസിഡന്റിന്റെ പഞ്ചായത്തില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
പോരൂര്‍, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, മൂത്തേടം, പൊന്‍മുണ്ടം, ചെറിയമുണ്ടം, എടപ്പറ്റ പഞ്ചായത്തുകളില്‍ കോണ്‍ഗസ് ലീഗ് സഖ്യത്തിനു തന്നെ സാധ്യതയില്ല. തര്‍ക്കമുണ്ടെന്നും പരിഹരിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ പറഞ്ഞു. ആരും വിവാദങ്ങളുണ്ടാക്കരുതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഘടകകക്ഷികള്‍ പരമാവധി വിട്ടുവീഴ്ച ചെയ്യണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
മലപ്പുറത്ത് കോണ്‍ഗ്രസിന് അര്‍ഹമായ സീറ്റുകളും സ്ഥാനമാനങ്ങളും കിട്ടണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. മിക്ക പഞ്ചായത്തുകളിലും സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനും തോല്‍പിക്കാനുമുളള ശേഷി കോണ്‍ഗ്രസിനുണ്ടെന്നും ആര്യാടന്‍ വെളളിയാഴ്ച മലപ്പുറത്ത് യുഡിഎഫ് കണ്‍വെന്‍ഷനില്‍ പറഞ്ഞു.
മലപ്പുറം ജില്ലയില്‍ പഞ്ചായത്തിലെ തര്‍ക്കങ്ങള്‍ സംസ്ഥാന യുഡിഎഫ് നേതൃത്വം ചര്‍ച്ച ചെയ്യുമെന്നാണ് അറിയിച്ചതെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഓരോ പഞ്ചായത്തിലെയും പ്രശ്‌നങ്ങള്‍ പഠിച്ച ശേഷമെ പരിഹാരം കണ്ടെത്താനാകുവന്നും ഹമീദ് പറഞ്ഞു.

Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment