കോഴിക്കോട് [www.malabarflash.com] കരിപ്പൂരിലെ വിമാനത്താവളം വഴി 4.77 കിലോ സ്വര്‍ണം കടത്തിയ അഞ്ചു പേരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. താമരശ്ശേരി സ്വദേശികളായ പി. അബ്ദുല്‍ നാസര്‍ (48), കെ.സി. താഹിര്‍ (28), എ.കെ. സുധീര്‍ (38), ടി.കെ. മുഹമ്മദാലി (36) കെ. ബാബു (36) എന്നിവരാണു പിടിയിലായത്. ഇവരില്‍ നിന്ന് 1.24 കോടി രൂപ വിലമതിക്കുന്ന 41 സ്വര്‍ണക്കട്ടികളാണു കസ്റ്റംസ് കണ്ടെടുത്തത്. അരയ്ക്കു ചുറ്റും കെട്ടിയിരുന്ന പ്രത്യേക തുണിബെല്‍റ്റിലാണു സ്വര്‍ണക്കട്ടികള്‍ സൂക്ഷിച്ചിരുന്നത്.
അറസ്റ്റിലായവര്‍ വാഹകര്‍ മാത്രമാണെന്നു കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ഒരു തവണ സ്വര്‍ണം കടത്തിയാല്‍ 1000 രൂപയാണു ലഭിച്ചിരുന്നതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൈസൂരിലേക്കു സ്വര്‍ണം കടത്തുന്നതിനു പിന്നില്‍ താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി കെ.സി. അബ്ദുല്‍ ലത്തീഫ് എന്ന കാര്‍ഗോ ലത്തീഫാണെന്ന് അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ വീടുകളില്‍ പരിശോധന നടത്തി. സംഘം പിടിയിലായ വിവരമറിഞ്ഞ് അബ്ദുല്‍ ലത്തീഫ് മുങ്ങുകയായിരുന്നു.
കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ ഡോ. കെ.എന്‍. രാഘവനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു സ്വര്‍ണം പിടികൂടിയത്. മൈസൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലായിരുന്നു സ്വര്‍ണക്കടത്ത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബസിനെ പിന്തുടര്‍ന്നു കല്‍പറ്റയില്‍ നിന്നു പ്രതികളെ പിടികൂടി.
കസ്റ്റംസ് അസി. കമ്മിഷണര്‍ എ. പ്രവീണ്‍കുമാര്‍, സൂപ്രണ്ടുമാരായ ടി.കെ. ഹരിനാരായണന്‍, കെ.പി. അജിത്കുമാര്‍, സി. ഗോകുല്‍ദാസ്, ആര്‍. മനോജ്, ഇന്‍സ്‌പെക്ടര്‍മാരായ കെ. മുരളീധരന്‍, സി. ശിവദാസന്‍, കെ.പി. വേണുഗോപാലന്‍, പി.എം. അനില്‍കുമാര്‍, കെ.ബി. സെബാസ്റ്റ്യന്‍, എം. ജയപ്രകാശ്, ടി.എ. രാധാകൃഷ്്ണന്‍, പി.എം. ജോയ്, കെ.പി. നൗഫല്‍, പി.കെ. പ്രകാശന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment