കാഞ്ഞങ്ങാട്:[www.malabarflash.com] വിജയ ബാങ്ക് ചെറുവത്തൂര്‍ ശാഖയിലെ സ്ട്രോങ് റും തുരന്ന് സ്വര്‍ണവും പണവും കവര്‍ന്ന സംഘത്തിലെ മുഖ്യ പ്രതികള്‍ പോലീസ് പിടിയിലായതായി സൂചന.
കവര്‍ച്ചയുടെ സൂത്രധാരനെന്ന് കരുതുന്നയാളെ കുടകില്‍വെച്ച് പോലീസ് പിടികൂടിയെന്ന സൂചനയാണ് ലഭിച്ചത്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത അബ്ദുള്‍ഖാദറില്‍നിന്നാണ് മുഖ്യപ്രതിയുടെ കുടകുബന്ധത്തെക്കുറിച്ച് പോലീസിന് വിവരം കിട്ടിയത്. മറ്റൊരാളെ കോഴിക്കോട്ടുവെച്ചും പിടികൂടിയതായി അറിയുന്നു. ഒരാള്‍ നേരത്തേ പോലീസ് കസ്റ്റഡിയിലായിരുന്നു. ഇയാള്‍ക്ക് കവര്‍ച്ചയുമായി ബന്ധമില്ലെന്നും അന്വേഷണ ഭാഗമായി ചോദ്യചെയ്ത് വിട്ടയച്ചതായും പോലീസ് പറഞ്ഞു.
കവര്‍ച്ചസംഘത്തില്‍ അഞ്ചോ ആറോ പേരുണ്ടായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനും കവര്‍ച്ചചെയ്ത സ്വര്‍ണവും പണവും കണ്ടെത്തുന്നതിനുമുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഗള്‍ഫ് വ്യവസായിയായ തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ സലാംഹാജി വധക്കേസ് ഉള്‍പ്പെടെ അന്വേഷിച്ച് പ്രതികളെ പിടികൂടിയ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്‌ക്വാഡും വിജയ ബാങ്ക് കവര്‍ച്ചക്കേസന്വേഷണത്തിന് നിര്‍ണായകമായി പ്രവര്‍ത്തിച്ചു. മൂന്ന് സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്. കവര്‍ച്ചമുതലുകളും മറ്റ് പ്രതികളെയും കണ്ടെത്തുന്നതിന് മംഗളൂരു, ബംഗളൂരു, കോഴിക്കോട് ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment