കാസര്‍കോട്: [www.malabarflash.com]ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ സ്മരണക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡിന് പ്രമുഖ പാര്‍ലമെന്റെറിയനും മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവുമായ ഹമീദലി ഷംനാടിനെ തെരഞ്ഞെടുത്തു.
എം.പി, എം.എല്‍. എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍, ഒഡാപെക് ചെയര്‍മാന്‍, പി.എസ്.സി. മെമ്പര്‍ എന്നീ നിലകളിലും, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ഹമീദലി ഷംനാട്. നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറാണ്.
ഒക്ടോബര്‍ മൂന്നിന് ശനിയാഴ്ച കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന മുസ്‌ലിം ലീഗ് ജില്ലാ കണ്‍വെന്‍ഷനില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.
മുസ്‌ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉല്‍ഘാടനം നടക്കുന്ന ജില്ലയിലെ പരിപാടികള്‍ വന്‍ വിജയമാക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment