ക്വലാലംപൂര്‍:[www.malabarflash.com] ആസിയാന്‍ ഉച്ചകോടിക്കിടെ ഇന്ത്യന്‍ പതാകയെ അപമാനിച്ചു. പതാക ശ്രദ്ധിക്കാതെ പതാകക്ക് അരികില്‍ നിന്ന് പ്രധാനമന്ത്രി ഫോട്ടോക്ക് പോസ് ചെയ്തതും വിവാദമായി.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്കൊപ്പം നിന്ന് എടുത്ത ഫോട്ടോയിലാണ് പതാക തലതിരിച്ചുകെട്ടിയത് ശ്രദ്ധയില്‍പ്പെട്ടത്. പതാകയിലെ പച്ച നിറം മുകളിലും കുങ്കുമ നിറം താഴെയുമായിട്ടായിരുന്നു പതാക കെട്ടിയത്. എന്നാല്‍ പ്രധാനമന്ത്രി ഇത് ശ്രദ്ധിച്ചിരുന്നില്ല.
ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദേശീയ പതാക ശ്രദ്ധിക്കാതിരുന്നതിന് മോദിക്ക് വിമര്‍ശവുമായും ചിലരെത്തി. മൂന്ന് ദിവസത്തെ മലേഷ്യന്‍ സന്ദര്‍ശനത്തിനെത്തിയതാണ് പ്രധാനമന്ത്രി.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment