Latest News

രാഹുലിന്റെയും രശ്മിയുടെയും അച്ചായന്‍ ആരാണ്

കൊച്ചി:[www.malabarflash.com]കഴിഞ്ഞം 20 വര്‍ഷത്തിലേറെയായി പെണ്‍വാണിഭ രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് രാഹുലിന്റെയും രശ്മിയുടെയും അച്ചായന്‍ എന്നറിയപ്പെടുന്ന ജോഷി. കേരളത്തിലെ എല്ലാ ജില്ലകളിലും ഇയാള്‍ക്ക് വിപുലമായ ശൃംഖലകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

പറവൂര്‍ പെണ്‍വാണിഭ കേസില്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവച്ച കേസില്‍ ജോഷിയും മകനും പ്രതികളായിരുന്നു. കോടതി ശിക്ഷിച്ച ഇരുവരും ജാമ്യത്തിലിറങ്ങിയ ശേഷവും പെണ്‍വാണിഭ രംഗത്ത് സജീവമായി മാംസവ്യാപാരം കൊഴുപ്പിക്കുകയായിരുന്നു.

ഒരു രഹസ്യകേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ജോഷിയുടെ മരുമകളെ പോലീസ് പിടികൂടിയപ്പോഴാണ് യുവതി പോലീസിനോട് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കോട്ടയത്ത് നിന്നും നാടുവിട്ട ജോഷി കണ്ണൂര്‍ ജില്ലയിലേക്ക് താമസം മാറ്റിയെങ്കിലും പെണ്‍വാണിഭം തഴച്ച് കൊഴുക്കുന്ന കൊച്ചിയില്‍ തന്റെ താവളവും സന്നാഹവും ഉറപ്പിക്കുകയായിരുന്നു. രാഹുല്‍ പശുപാലനും രശ്മിയും അക്ബറും ഉള്‍പ്പെട്ട സംഘത്തോടൊപ്പം ചേര്‍ന്ന ജോഷിയും പെണ്‍വാണിഭത്തിലൂടെ വന്‍തുകകള്‍ കൈക്കലാക്കുകയായിരുന്നു.

സ്വന്തം ഭാര്യയെ മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതാണോയെന്ന് രാഹുല്‍ പശുപാലനോട് ചോദ്യം ചെയ്യല്‍ വേളയില്‍ പോലീസ് സംഘം ചോദിച്ചപ്പോള്‍ യാതൊരു കൂസലുമില്ലാതെ രാഹുല്‍ മറുപടി പറഞ്ഞത് ഇങ്ങനെ. ഇതൊരു ബിസിനസ്സ് മാത്രമാണ്. ഇതിനെ ബിസിനസായി മാത്രമാണ് ഞാന്‍ കാണുന്നത്. ആഡംബര ജീവിതം നയിച്ച് വന്നിരുന്ന രാഹുലും രശ്മിയും ഉന്നതരായ വ്യക്തികളെ പോലെ ജീവിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്.

ഏത് വിധേനയും പണം സമ്പാദിക്കുക അതിന് ഏത് മാര്‍ഗവും സ്വീകരിക്കാം എന്നതായിരുന്നു രാഹുലിന്റെയും രശ്മിയുടെയുമൊക്കെ മറുപടികള്‍. തങ്ങളെ ഒരിക്കലും പോലീസ് പിടികൂടുകയില്ലെന്ന അമിതമായ ആത്മവിശ്വാസമായിരുന്നു രാഹുലിനും സംഘത്തിനുമുണ്ടായിരുന്നത്.




Keywords: kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.