Latest News

ബായാര്‍ മുജമ്മഅ് ഹുബ്ബുറസൂല്‍ കാമ്പയിന്‍ പ്രഖ്യാപനമായി

കുമ്പള:[www.malabarflash.com] മുത്ത് നബി വിളിക്കുന്നു എന്ന പ്രമേയത്തില്‍ വിശുദ്ധ റബീഉല്‍ അവ്വല്‍ 1 മുതല്‍ ബായാര്‍ മുജമ്മഇല്‍ നടക്കുന്ന ഹുബ്ബുറസൂല്‍ കാമ്പയിന്‍ പ്രഖ്യാപനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറ അംഗം ശൈഖുനാ അബ്ബാസ് മുസ്‌ലിയാര്‍ അല്‍ മദീന പതിനായിരങ്ങള്‍ സംബന്ധിച്ച സ്വലാത്ത് മജ്‌ലിസില്‍ നിര്‍വ്വഹിച്ചു.
കാമ്പയിനിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ 1 മുതല്‍ 12 വരെ മൗലീദ് പാരായണം, ബുര്‍ദാ ആസ്വാദനം , പ്രകീര്‍ത്തനം , ഹുബ്ബുറസൂല്‍ പ്രഭാഷണം , നഅതേ ശറീഫ്, റബീഉല്‍ അവ്വല്‍ 10, 11 ന്ന് മെഹ്ഫിലെ തൈ്വബ , 12 ന്ന് പുലര്‍ച്ചെ 3 മണിക്ക് പതിനായിരങ്ങള്‍ സംഗമിക്കുന്ന ജല്‍സേ മീലാദ് , ജനുവരി 9ന്ന് ഉപ്പളയില്‍ മീലാദ് റാലിയും വമ്പിച്ച ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സും നടക്കും.

ബായാര്‍ മുജമ്മഇല്‍ നടന്ന മാസാന്ത സ്വലാത്ത് മജ്‌ലിസിന്നും കൂട്ട പ്രാര്‍ത്ഥനയ്ക്കും മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ - ബുഖാരി നേതൃത്വം നല്‍കി. പ്രമുഖ പ്രഭാഷകന്‍ അലവി സഖാഫി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മഹ്മൂദ് ഫൈസി വാലമുണ്ടവ് , അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ , അബ്ദുല്‍ നാസര്‍ ബന്താട് , സിദ്ദീഖ് സഖാഫി ബായാര്‍, മജീദ് ഹാജി ഉച്ചില , അശ്രഫ് സഅദി മല്ലൂര്‍ , എന്‍ എം സിദ്ധീഖ് ഹാജി ചെമ്മാട്, ഹക്കീം കളനാട് , സിംഗാരി ഹാജി , ശാഫി സഅദി , യൂസുഫ് സഖാഫി കനിയാല , ഉമര്‍ മദനി കനിയാല , സിദ്ധീഖ് ലത്വീഫി , അബ്ദുല്‍ റസ്സാഖ് മദനി തുടങ്ങിയവര്‍ സംബന്ധിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.