കണ്ണൂര്‍:[www.malabarflash.com] തൃശ്ശൂരില്‍ മുത്തശ്ശിയെ വെട്ടിക്കൊന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പേരമകന്‍ കണ്ണൂരില്‍ അറസ്റ്റിലായി. തൃശ്ശൂര്‍ വടക്കാഞ്ചേരി പുതുരുത്തി സ്വദേശി സുജിത്തി (23) നെയാണ് കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ വെച്ച് ടൗണ്‍ എസ്‌ഐ വി.പി സിബീഷും സംഘവും അറസ്റ്റു ചെയ്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
വെളളിയാഴ്ച പുലര്‍ച്ചെ ബസ് സ്റ്റാന്റില്‍ സംശയാസ്പദമായി കണ്ടെത്തിയ സുജിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കഴിഞ്ഞ മാസം 31നാണ് പുതുരുത്തി പട്ടുകുളങ്ങര ശേഖരന്റെ ഭാര്യ രുക്മിണി(65)യെ മൂത്ത മകന്‍ സുരേന്ദ്രന്റെ വീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ എട്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല, വളകള്‍, കമ്മലുകള്‍ എന്നിവ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു.
ആശുപത്രിയില്‍ കഴിയുന്ന മകളുടെ അടുത്തേക്ക് സുരേന്ദ്രനും ഭാര്യയും പോയ സമയത്തായിരുന്നു രുക്മിണി കൊല്ലപ്പെട്ടത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment