ദമസ്‌കസ്:[www.malabarflash.com] ഇസ്‌ലാമിക്‌സ്‌റ്റേറ്റ്(ഐ.എസ്) വിടാന്‍ ഉപദേശിച്ച മാതാവിനെ ഐ.എസ് പ്രവര്‍ത്തകന്‍ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അലി സഖ്ര്‍ അല്‍ ഖാസിം എന്ന ഇരുപതുകാരനാണ് മാതാവ് ലെന(45)യെ കൊലപ്പെടുത്തിയത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
റാഖ നഗരത്തിലെ പോസ്റ്റ് ഓഫീസ് കെട്ടിടത്തിനു പുറത്ത് നൂറുകണക്കിന് ആളുകള്‍ കാഴ്ചക്കാരായി നില്‍ക്കെയാണ് അലി സഖ്ര്‍ സ്വന്തം ഉമ്മയുടെ തലക്ക് വെടിവെച്ചതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു.പോസ്റ്റ് ഓഫീസിലെ ജീവനക്കാരിയായിരുന്നു ലെന.
ഐ.എസ് വിടാനും റാഖ നഗരത്തില്‍നിന്ന് രക്ഷപ്പെടാനും അവര്‍ മകനെ പ്രേരിപ്പിച്ചിരുന്നു. ഉമ്മയെക്കുറിച്ചുള്ള വിവരങ്ങള്‍ അലി സഖ്ര്‍ ഐ.എസിന്റെ ഉന്നതര്‍ക്ക് കൈമാറി. മാതാവിനെ വെടിവെച്ചു കൊലപ്പെടുത്താനായിരുന്നു ഐ.എസ് നേതൃത്വത്തിന്റെ നിര്‍ദേശം.
ഐ.എസിന്റെ മുഖ്യ വക്താവ് അബൂ മുഹമ്മദ് അല്‍ അദ്‌നാന് വ്യോമാക്രമണത്തില്‍ പരിക്കേറ്റതിനു പിന്നാലെയാണ് ഐ.എസ് ഭീകരന്റെ ക്രൂരകൃത്യത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്. ഐ.എസ് മേധാവി അബൂബകര്‍ അല്‍ ബഗ്ദാദിയുടെ പിന്‍ഗാമിയായാണ് അല്‍ അദ്‌നാനി പരിഗണിക്കപ്പെടുന്നത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment