Latest News

തീരപ്രദേശത്ത് പൂഴി കടത്ത് വ്യാപകം

നീലേശ്വരം:[www.malabarflash.com] തൈക്കടപ്പുറം, അഴിത്തല, മരക്കാപ്പ് കടപ്പുറം തീരപ്രദേശങ്ങളില്‍ കടലോരത്തെ മണല്‍ അനധികൃതമായി കടത്തിക്കൊണ്ട് പോകുന്നതായി പരാതി. അഴിത്തലയിലാണ് തകൃതിയിലായി പൂഴി കടത്തുന്നത്.

താരതമ്യേന താഴ്ന്ന പ്രദേശമായ അഴിത്തലയിലെ തീരപ്രദേശത്തുള്ള മണല്‍ കടത്തുന്നത് വന്‍ ഭീഷണി ഉയര്‍ത്തുന്നു. കടലോരത്തെ മണല്‍ കടത്തിക്കൊണ്ട് പോകുന്നത് മുട്ടയിടാന്‍ വരുന്ന ആമകളുടെ വംശനാശത്തിനും കാരണമാകും. 

രാവിലെ മുതല്‍ ഉച്ചവരെ ജോലി ചെയ്താല്‍ 300 രൂപ കൂലി കിട്ടും എന്നുള്ളത് കൊണ്ട് തീരപ്രദേശങ്ങളിലെ സ്ത്രീകള്‍ ഇതൊരു വരുമാനമാര്‍ഗ്ഗമായി കാണുന്നതല്ലാതെ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തങ്ങള്‍ തീരപ്രദേശം കടലെടുക്കുന്നതുള്‍പ്പെടെയുള്ള ദുരിതങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നില്ല.

വീട്ടാവശ്യത്തിനും മറ്റുമാണ് കടല്‍തീരത്തെ പൂഴി നിയമം ലംഘിച്ച് പ്രദേശവാസികള്‍ ഉപയോഗിക്കുന്നത്. തീരപ്രദേശത്ത് നിന്ന് സ്ത്രീകള്‍ നിരനിരയായി പൂഴി ചാക്കില്‍ നിറച്ച് കടത്തുന്ന കാഴ്ച പതിവാണ്. തുന്നിക്കെട്ടാന്‍ പോകുന്ന കെട്ടിടങ്ങള്‍ക്ക് വേണ്ടി ആയിരക്കണക്കിന് ചാക്ക് പൂഴി പ്രദേശവാസികള്‍ മുന്‍ കരുതലായും ഇവിടെ എടുത്ത് വെയ്ക്കുന്നുണ്ട്. 

നിരനിരയായി തീരപ്രദേശത്തെ പൂഴിയെടുപ്പ് കടല്‍ക്കരയിലേക്ക് അടിച്ച് കയറാന്‍ ഇടയാക്കിയേക്കും. ഇനി വരുന്ന തലമുറയുടെ ജീവന്‍റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന തരത്തിലുള്ള ഇത്തരം അനധികൃത പൂഴിയെടുപ്പ് നിര്‍ത്തണം എന്ന് ഒഴിഞ്ഞവളപ്പ് ഗ്രീനി പരിസ്ഥിതി ക്ലബ്ബ് ആവശ്യപ്പെട്ടു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.