Latest News

വിനുവിന് പിറകെ കൃഷ്ണനും വിടപറഞ്ഞു

കാഞ്ഞങ്ങാട്:[www.malabarflash.com] അര്‍ബുദരോഗത്തിനടിമപ്പെട്ട് ചികിത്സക്കായി ഉദാരമതികളുടെ കനിവ് തേടിയ മാണിക്കോത്തെ മുല്ലച്ചേരി എം. കൃഷ്ണനും മരണത്തിന് കീഴടങ്ങി.

ഭീമമായ ചികിത്സാ ചിലവ് താങ്ങാന്‍ കഴിയാതെ പ്രയാസപ്പെട്ടിരുന്ന തൊഴിലാളിയായ കൃഷ്ണന്റെ ചികിത്സാ സഹായത്തിനായി മാണിക്കോത്ത് യുവ ചേതന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നേതൃത്വത്തില്‍ ചികിത്സാ സഹായനിധി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇതേവരെയുള്ള ചികിത്സാചിലവുകള്‍ വഹിച്ചത് സഹായനിധിയില്‍ നിന്നാണ്.

ഇക്കഴിഞ്ഞ ജനുവരി 14 ന് നിര്യാതനായ മാണിക്കോത്തെ വാര്‍പ്പ് തൊഴിലാളി വിനുവിന്റെയും, കൃഷ്ണന്റെയും ചികിത്സക്കാണ് രണ്ട് മാസം മുമ്പ് സഹായനിധി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവന്നത്. സിപിഎം മാണിക്കോത്ത് ബ്രാഞ്ച് സിക്രട്ടറിയായിരുന്ന അന്തരിച്ച പി.പി. കരുണാകരന്റെ മകനായിരുന്ന വിനു അര്‍ബുദ രോഗ ചികിത്സക്കിടെ നിര്യാതനായി. കൃത്യം ഒരുമാസം തികയുമ്പോള്‍ കൃഷ്ണനും വിനുവിന്റെ പിറകെ യാത്രയായി.

ഭാര്യ: നാരായണി. മക്കള്‍: മിനി, അനീഷ്. മരുമക്കള്‍: ശിവന്‍ ഒഴിഞ്ഞവളപ്പ്, രമ്യ നെല്ലിക്കാട്. സഹോദരങ്ങള്‍: ലക്ഷ്മണന്‍, ഗോപാലന്‍, സരോജിനി, യശോദ, ഗംഗാധരന്‍, ദിവാകരന്‍, സുനിത, ബേബി. മൃതദേഹം മാണിക്കോത്ത് ശ്മാശനത്തില്‍ സംസ്കരിച്ചു. സിപിഎം പ്രവര്‍ത്തകരും യുവചേതന ക്ലബ്ബ് പ്രവര്‍ത്തകരും ഉള്‍പ്പെടെ വന്‍ ജനാവലി അന്ത്യകര്‍മ്മങ്ങളില്‍ സംബന്ധിച്ചു.

ചികിത്സാ സഹായനിധി രക്ഷാധികാരികളായ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദാമേദരന്‍, ടി. മുഹമ്മദ് അസ്ലം, പഞ്ചായത്തംഗം അബ്ദുല്‍ കരീം, സിപിഎം ജില്ലാ സമിതി അംഗം എം. പൊക്‌ളന്‍, ചെറാക്കോട്ട കുഞ്ഞിക്കണ്ണന്‍ കൊളവയല്‍ ലോക്കല്‍ സിക്രട്ടറി പി.കെ. കണ്ണന്‍, മാണിക്കോത്ത് ബ്രാഞ്ച് സിക്രട്ടറി മാധവന്‍ തുടങ്ങിയവര്‍ അനുശോചനമറിയിക്കാന്‍ എത്തിയിരുന്നു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.