Latest News

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊന്ന കേസില്‍ വിധി വ്യാഴാഴ്ച

കാസര്‍കോട്:[www.malabarflash.com] പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിരോധത്തിന് യുവതിയെ വെട്ടിക്കൊന്ന കേസില്‍ വിധി വ്യാഴാഴ്ച. കുമ്പള ഊജാര്‍ ഉളുവാറിലെ അബൂബക്കര്‍-നഫീസ ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് സുഹ്‌റ(18) കൊല്ലപ്പെട്ട കേസിലാണ് വിധി.

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സുഹ്‌റയെ 2006 ഡിസംബര്‍ 28ന് രാത്രിയിലാണ് കൊലപ്പെടുത്തിയത്. ബണ്ട്വാള്‍ താലൂക്കിലെ ഉജിക്കര ബളാല സ്വദേശി മുണ്ടത്തിയാര്‍ ഹൗസിലെ ബി.എം ഉമ്മര്‍ എന്ന ഉമ്മര്‍ ബ്യാരി (33)യാണ് പ്രതി. 

പള്ളിത്തോട്ടത്തില്‍ ജോലിക്കാരനായി എത്തിയ പ്രതി സ്ഥലവാസിയായ ഫാത്തിമത്ത് സുഹ്‌റയെ പരിചയപ്പെടുകയും പിന്നീട് പ്രണയാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചതോടെ പ്രതികാരമായാണ് കൊല നടത്തിയത്. കുമ്പള പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്. 

സംഭവ ദിവസം രാത്രി ഫാത്തിമത്ത് സുഹ്‌റയുടെ വീട്ടിലെത്തിയ പ്രതി ഓടിളക്കി വീട്ടില്‍ കയറി കിടന്നുറങ്ങുകയായിരുന്ന സുഹ്‌റയുടെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പിറ്റേന്ന് പ്രതി കൂട്ടത്തിലൊരാളായി എല്ലാ നടപടികള്‍ക്കും സാക്ഷിയായി സഹകരിച്ചിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. യൂസഫ് ഉളുവാര്‍ ഉള്‍പ്പെടെ 22 സാക്ഷികളെ വിസ്തരിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.