മൊഗാഡിഷു:[www.malabarflash.com] സ്‌ഫോടനത്തെ തുടര്‍ന്ന് യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണു മരിച്ചു. ദേഹമാസകലം തീപടര്‍ന്ന നിലയിലാണ് യാത്രക്കാരന്‍ പുറത്തേക്ക് വീണത്. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വലിയ ദ്വാരത്തിലൂടെയായിരുന്നു വീഴ്ച. വിമാനം പറന്നുയര്‍ന്ന ഉടനെയായിരുന്നു സ്‌ഫോടനം.
Keywords:World News, Kerala Vartha, Malabarflash, Malabar news, Malayalam News
സൊമാലിയ തലസ്ഥാനമായ മൊഗാഡിഷുവില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് വിമാനത്തില്‍ സ്‌ഫോടനുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിലുണ്ടായ വലിയ ദ്വാരം വഴി യാത്രക്കാരന്റെ കത്തിക്കരിഞ്ഞ ശരീരം പുറത്തേക്ക് തെറിച്ചുവീണു. വിമാനത്തിനുള്ളിലെ സമ്മര്‍ദം കുറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും അടിയന്തിരമായി നിലത്തിറക്കാനായത് വലിയ അപകടം ഒഴിവാക്കി. സ്‌ഫോടനത്തില്‍ മറ്റു രണ്ടു യാത്രക്കാര്‍ക്ക് പരുക്കേറ്റു.
മൊഗാഡിഷുവില്‍ നിന്ന് ജിബൂട്ടിയിലേക്ക് യാത്രതിരിച്ച വിമാനത്തില്‍ 74 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
അതിനിടെ തിരിച്ചറിയാനാകാത്ത വയോധികന്റെ മൃതദേഹം മൊഗാഡിഷുവിന് പതിനെട്ട് മൈല്‍ അകലെ ബലാദില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിന് ഇടയാക്കിയതെന്താണെന്ന് വ്യക്തമായിട്ടില്ല.
സൊമാലിയയിലെ തീവ്രവാദികളുടെ സംഘടനയായ അല്‍ ഷാബബില്‍ നിന്ന് രാജ്യത്തിന് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബോംബ് സ്‌ഫോടനമാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍.
Keywords:World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment