തിരുവനന്തപുരം:[www.malabarflash.com] പുരുഷന്മാരെ പോലെ ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ഇരുചക്രവാഹനമോഷണം പതിവാക്കിയ യുവതിയെ പോലീസ് പിടികൂടി. അമ്പലപ്പുഴ തിരുവമ്പാടി ബീച്ച് വാര്‍ഡില്‍ റെയില്‍വേസ്‌റ്റേഷന് സമീപം ആറാട്ടുകുളങ്ങര വീട്ടില്‍ മെര്‍ലിന്‍ എന്ന മെഴ്‌സി ജോര്‍ജ്ജ്(26) ആണ് അറസ്റ്റിലായത്.
കാട്ടാക്കട സ്വദേശിയായ ലിനിറ്റയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് ഇവര്‍ പിടിയിലായത്. നേരത്തെ നിരവധി വാഹനങ്ങള്‍ മെര്‍ലിന്‍ മോഷ്ടിച്ചതായാണ് പോലീസ് സംശയിക്കുന്നത്. പാലക്കാട്ടുനിന്ന് ഇവര്‍ മോഷ്ടിച്ച മറ്റൊരു ഇരുചക്രവാഹനം എറണാകുളം റെയില്‍വേ പാര്‍ക്കിങ് സ്ഥലത്തുനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ദിവസവും തീവണ്ടി കയറി വിവിധ സ്ഥലങ്ങളില്‍ ഇറങ്ങിയ ശേഷം പൂട്ടാതെ വച്ചിരിക്കുന്ന ഇരുചക്രവാഹനങ്ങളാണ് ഇവര്‍ മോഷ്ടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
വാഹന മോഷണത്തില്‍ വിദഗ്ധയായ മെര്‍ലിന്‍ പട്ടാളത്തില്‍ ജോലി ശരിയാക്കാമെന്നുപറഞ്ഞും ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വ്യാജരേഖ ചമച്ച് ആള്‍മാറാട്ടം നടത്തിയതിന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസുമുണ്ട്.
സൈബര്‍സിറ്റി എ.സി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയില്‍, മെഡിക്കല്‍ കോളേജ് എസ്.ഐ. എസ്.ബിജോയ്, എസ്.ഐ. അശോകന്‍, എസ്.സി.പി.ഒ. വിജയബാബു, സി.പി.ഒ. ബാലു, വനിതാ സി.പി.ഒ. ഷാനി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment