Latest News

ബിരിയാണിയുടെ രുചിഭേദങ്ങള്‍ തലമുറക്ക് പകര്‍ന്ന് നല്‍കി കീഴൂരിലെ വലിയുമ്മ യാത്രയായി

കാസര്‍കോട്:[www.malabarflash.com] 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിരിയാണിയുടെ രുചിഭേദങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് കൊടുത്ത കീഴൂരിലെ ആയിഷുമ്മ 105-ാം വയസ്സില്‍ നിര്യാതയായി. പരേതനായ ചെര്‍ക്കളയിലെ അബ്ദുല്ലയുടെ ഭാര്യയാണ്.

നാല് തലമുറകളുടെ വല്യുമ്മയായാണ് അറിയപ്പെട്ടിരുന്നത്. 63 പേരക്കുട്ടികളുണ്ട്. കല്ലട്ര കുടുംബം മുംബൈയിലായിരിക്കെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും മുന്‍ പ്രസിഡണ്ട് ഫക്രുദ്ദിന്‍ അലി അഹമ്മദിനും വിരുന്ന് സല്‍ക്കാരമൊരുക്കിയപ്പോള്‍ ഭക്ഷണമൊരുക്കിയത് ആയിഷുമ്മയാണ്. 

ബിരിയാണിയുടെ രുചിഭേദങ്ങള്‍ പുതിയ തലമുറക്ക് പകര്‍ന്ന് നല്‍കിയാണ് ആയിഷുമ്മ യാത്രയായത്. 

മക്കള്‍: ഖദീജ, മുഹമ്മദ് കുഞ്ഞി, ഷാഫി. മരുമക്കള്‍: റുഖിയ, ഉമ്മാഞ്ഞി, പരേതനായ മുഹമ്മദ്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.