ദുബായ്:[www.malabarflash.com] പാതിരാത്രിക്ക് ദുബായിലെ റോഡില്‍ വണ്ടിയിടിച്ച് വീണുകിടന്ന മലയാളിയുവാവിന് രക്ഷയായത് നടന്‍ ദിലീപ്. ദുബായ് ഖിസൈസിലെ ഗള്‍ഫ് ലൈറ്റ് കഫ്റ്റീരിയയിലെ വിതരണക്കാരന്‍ കോഴിക്കോട് വടകര സ്വദേശി ജാസിര്‍ പള്ളിത്താഴയ്ക്കാണ് ഇഷ്ടനടന്‍ രക്ഷകനായത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
ചൊവ്വാഴ്ച വെളുപ്പിന് ഒരുമണിക്ക് മുഹൈസിന മൂന്നിലായിരുന്നു അപകടം. അതിവേഗത്തില്‍ വന്ന വാഹനം ജാസിറിന്റെ ബൈക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു.
അറബി ഓടിച്ച വാഹനം നിര്‍ത്താതെ കടന്നുപോയി. കാല് ബൈക്കിനടിയില്‍പ്പെട്ടതിനാല്‍ ജാസിറിന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. മൂന്നു വാഹനങ്ങള്‍ നിര്‍ത്താതെ കടന്നുപോയി. വേദന കടിച്ചുപിടിച്ച് റോഡില്‍ കിടക്കവെയാണ് മറ്റൊരു വാഹനം അടുത്തെത്തി പെട്ടെന്നു നിര്‍ത്തിയത്. കറുത്ത കോട്ട് ധരിച്ച രണ്ടംഗസംഘത്തില്‍ ഒരാള്‍ ബൈക്ക് എടുത്തുമാറ്റുകയും മറ്റേയാള്‍ ജാസിറിനെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു. എഴുന്നേറ്റുകഴിഞ്ഞതിനുശേഷമാണ് തന്നെ എഴുന്നേല്‍പ്പിച്ചയാളുടെ മുഖം ജാസിര്‍ ശ്രദ്ധിച്ചത്- നേരില്‍ കാണണമെന്ന് ഏറെക്കാലമായി ആഗ്രഹിച്ച നടന്‍ ദിലീപ്.
ദിലീപിന്റെ സുഹൃത്ത് നസീറാണ് കൂടെയുണ്ടായിരുന്നത്. ഏറെ ബഹുമാനിക്കുന്ന നടനെ മുന്നില്‍ക്കണ്ടപ്പോള്‍ പരിക്കിന്റെ വേദന മറന്നുപോയെന്ന് ജാസിര്‍ പറയുന്നു.ദിലീപ് തന്നെയാണ് പോലീസില്‍ വിളിച്ച് വിവരം പറഞ്ഞത്. തുടര്‍ന്ന് ദേര അല്‍ ബറാഹയിലെ ആസ്പത്രിയിലെത്തിച്ച ജാസിറിന് പ്രഥമശുശ്രൂഷ നല്‍കി വിട്ടു. ഇപ്പോള്‍ വിശ്രമത്തിലാണ്.

അവിചാരിതകണ്ടുമുട്ടലില്‍ ദിലീപിനോടൊപ്പം ഒരു പടമെടുക്കാന്‍ സാധിച്ചില്ലല്ലോയെന്ന വിഷമത്തിലാണ് യുവാവിപ്പോള്‍.പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദിലീപ് ദുബായിലെത്തിയത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment