കണ്ണൂര്‍:[www.malabarflash.com] ആലക്കോട് ടൗണില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നയാളെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. ആലക്കോട് സഹകരണ ആശുപത്രിക്ക് സമീപം ജയഗിരിയില്‍ താമസിക്കുന്ന വാനുപ്ലാക്കല്‍ ശശി (54) ആണ് കൊല്ലപ്പെട്ടത്.
ഭാര്യ രമയാണ് ശശിയെ കൊലപ്പെടുത്തിയത്. മാനസിക അസ്വാസ്ഥ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിവരം. രമ മനോരോഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴുത്തിന് വെട്ടേറ്റ് കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയില്‍ ശശിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശശിയും ഭാര്യയും തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. മക്കളായ ശരണ്യയും ശ്രുതിയും ഭര്‍തൃവീടുകളിലാണ് താമസം.
സംഭവമറിഞ്ഞ് ആലക്കോട് എസ്.ഐ ടി.വി. അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രമയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment