Latest News

സമസ്ത ലീഡേര്‍സ് റാലി ശ്രദ്ധയമായി

കാസര്‍കോട്:[www.malabarflash.com] ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം എന്ന പ്രമേയത്തില്‍ ഫെബ്രുവരി 11, 12, 13, 14 തീയ്യതികളില്‍ ആലപ്പുഴയില്‍ വെച്ച് നടക്കുന്ന സമസ്ത സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി തായലങ്ങാടിയില്‍ നിന്ന് ഒപ്പ് മരചുവട്ടിലേക്ക് സമസ്ത ലിഡേര്‍സ് റാലി സംഘടിപ്പിച്ചു.

റാലിക്ക് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, എസ്.എം.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അഹ് മദ് മുസ്ലിയാര്‍ ചെര്‍ക്കള, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് അലി ഫൈസി, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, അബ്ദുല്‍ ഹമീദ് മദനി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബദ്രുദ്ദീന്‍ ചെങ്കള, ടി.എം.എ തുരുത്തി, കെ.എം. സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, നൗഫല്‍ ഹുദവി കൊടുവള്ളി, സലാം ഫൈസി പേരാല്‍, യൂനുസ് ഹസനി, മഹ് മൂദ് ദേളി, സിറാജുദ്ദീന്‍ ഖാസിലൈന്‍, നാഫിഅ അസ്അദി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഹമീദ് കേളോട്ട്, അബ്ദുല്‍ ഖാദര്‍ ഫൈസി പള്ളങ്കോട്, അബ്ദുല്ല റഹ് മാനി, അബ്ദുല്ല മൗലവി പാണലം, പി.എച്ച് അസ്ഹരി ആദൂര്‍, ഹാരിസ് മൗലവി ഗാളിമുഖം, അഷ്‌റഫ് റഹ് മാനി ചൗക്കി, ഹനീഫ് മൗലവി ഉളിയത്തടുക്ക, കബീര്‍ ഫൈസി, മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.