ഒടയംചാല്‍:[www.malabarflash.com] യുവാവ് ഗള്‍ഫില്‍ കുഴഞ്ഞുവീണ് മരിച്ചു. തട്ടുമ്മല്‍ പൊടവടുക്കം ക്ലായിയിലെ ചേവിരി വീട്ടില്‍ ദേവിപ്രസാദ്(38) ആണ് ഷാര്‍ജയില്‍ ബുധനാഴ്ച ഉച്ചയോടെ കുഴഞ്ഞുവീണ് മരിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
പൊക്ലവന്‍ വീട്ടില്‍ മാധവന്‍ നായരുടെയും ചേവിരി വീട്ടില്‍ ജാനകിയമ്മയുടെയും മകനാണ്. അടുത്തമാസം വിഷുവിന് നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു യുവാവ്. ഷാര്‍ജയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് അവധിയില്‍ നാട്ടിലെത്തി ഷാര്‍ജയിലേക്ക് മടങ്ങിയത്.
കാനത്തൂര്‍ സ്വദേശിനി ശ്രീനയാണ് ഭാര്യ.ശ്രീന പലതവണ ഷാര്‍ജയില്‍ ഭര്‍ത്താവിനോടൊപ്പം താമസമുണ്ടായിരുന്നു. ഇവര്‍ക്ക് മക്കളില്ല. ഏഴുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
സഹോദരങ്ങള്‍: സുരേന്ദ്രന്‍(വിട്ടല്‍ ആഗ്രോ ഇന്റസ്ട്രീസ്, തട്ടുമ്മല്‍), ദിനേശന്‍(ഗള്‍ഫ്), ജയപ്രകാശ്(കളേഴ്‌സ് സ്റ്റുഡിയോ, തട്ടുമ്മല്‍), ഹൈമാവതി(ഊവാര, കുണ്ടംകുഴി). മൃതദേഹം വെളളിയാഴ്ച രാവിലെ ഷാര്‍ജയില്‍ നിന്ന് വീട്ടിലെത്തിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment