പരപ്പ:[www.malabarflash.com] കോളേജ് വിദ്യാര്‍ത്ഥിനിയായ പതിനെട്ടുകാരി ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടി. ബിരിക്കുളം സ്വദേശിനിയായ പെണ്‍കുട്ടിയാണ് ബളാലിലെ ഓട്ടോ ഡ്രൈവറോടൊപ്പം വ്യാഴാഴ്ച രാവിലെ ഒളിച്ചോടിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കാലിച്ചാനടുക്കത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ഇരുവരും വര്‍ഷങ്ങളായി അടുപ്പത്തിലാണ്. പരപ്പയിലെ ഹൈസ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അന്ന് പരപ്പ ടൗണില്‍ കേബിള്‍ ടിവി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന യുവാവുമായി അടുപ്പത്തിലായത്.
ഇരുവരും മുള്ളേരിയ ഭാഗത്തുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇവര്‍ വെളളിയാഴ്ച വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ടത്രേ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment