കണ്ണൂര്‍:[www.malabarflash.com] ആലക്കോട് വാടകമുറിയില്‍ സുഹൃത്തുക്കളെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ആലക്കോട് ടൗണിനു സമീപത്തെ പുതിയപുരയില്‍ രാജു (52), രയറോം കാക്കടവിലെ പ്ലാവിലകത്ത് കണ്ണന്‍ (33) എന്നിവരാണ് മരിച്ചത്.
രാജു ആലക്കോട് ടൗണിലെ ടാക്‌സി ഡ്രൈവറും കണ്ണന്‍ ലോട്ടറി തൊഴിലാളിയുമാണ്. ശനിയാഴ്ച പുലര്‍ച്ചെ 1.30ഓടെ കണ്ണന്‍ സുഹൃത്തിനെ വിളിച്ച് തങ്ങള്‍ മരിക്കാന്‍ പോകുന്ന വിവരം അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ പലസ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പുലര്‍ച്ചെ മൂന്നോടെ ആലക്കോടിനു സമീപത്തെ കൊട്ടാരം റോഡിലുള്ള വാടകറൂമില്‍ ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രോഗസംബന്ധമായ ഭീതിയെ തുടര്‍ന്നാണ് ഇരുവരും മരിക്കാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഒരാഴ്ച മുമ്പ് രാജു സുഹൃത്തായ കണ്ണനേയും കൂട്ടി പരിയാരം മെഡിക്കല്‍ കോളജില്‍ പല്ലെടുക്കാന്‍ പോയിരുന്നു.
ഇതിനിടയില്‍ രാജുവിന്റെ വായില്‍ ചെറിയൊരു മുഴ കണ്ടെത്തുകയും ഇത് വിശദമായ പരിശോധന നടത്തണമെന്ന് ഡോക്ടര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രാജു ദുഃഖിതനായിരുന്നുവെന്നു സുഹൃത്തുക്കള്‍ പോലീസിനോടു പറഞ്ഞു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നു കണ്ണനും ചികിത്സയിലായിരുന്നു.
പരേതനായ വേലായുധന്‍-കുഞ്ഞാലിയമ്മ ദമ്പതികളുടെ മകനാണ് രാജു. ഭാര്യ: പരേതയായ വത്സമ്മ. മക്കള്‍: അരവിന്ദ് (ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി, കോഴിക്കോട്), ശ്രീലക്ഷ്മി. മരുമകന്‍: മനോജ്. മുരളി ഏക സഹോദരനാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

പരേതനായ മുരുകന്‍-ശ്യാമള ദമ്പതികളുടെ മകനായ കണ്ണന്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍: ഗീത, കല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment