പെരിയ:[www.malabarflash.com] വയനാട്ടുകുലവന്‍ ദൈവം കെട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് മൃഗവേട്ട നടത്താന്‍ പോയ നായാട്ടുസംഘത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത തോക്കുമായി വാഹനത്തില്‍ തിരിച്ചുപോവുകയായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പെരിയയില്‍ വെച്ച് ഒരു സംഘം ആക്രമിച്ചു. വാഹനം അടിച്ചുതകര്‍ത്തു. അക്രമത്തില്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും ഫോറസ്റ്റര്‍ക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം.
മരുതോം ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ എസ് എന്‍ രാജേഷ്, ഫോറസ്റ്റര്‍ ഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൃഗവേട്ട നടത്തുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഓഫീസര്‍ എസ് എന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ രാവണീശ്വരത്തിനടുത്തുള്ള തണ്ണോട്ടെത്തുകയും ഇവിടെ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. വനപാലകര്‍ വാഹനപരിശോധന നടത്തുന്നതിനിടെ നായാട്ടുസംഘം സഞ്ചരിച്ച രണ്ട് ജീപ്പുകള്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ തടഞ്ഞ് പരിശോധിച്ചപ്പോള്‍ മൃഗവേട്ടക്ക് ഉപയോഗിക്കുന്ന നാടന്‍ തോക്ക് കണ്ടെത്തി.
തോക്ക് കസ്റ്റഡിയിലെടുത്ത ശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തിരിച്ചുപോകുന്നതിനിടെ നായാട്ടുസംഘം വാഹനങ്ങളില്‍ വനപാലകരെ പിന്തുടരുകയും പെരിയ പ്ലാന്റേഷന്‍ കോര്‍പ്പറേഷന് സമീപത്തുവെച്ച് നായാട്ടുസംഘം അടക്കമുള്ള മുപ്പത്തഞ്ചോളം പേര്‍ ചേര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ജീപ്പ് തടഞ്ഞ് അക്രമം നടത്തുകയായിരുന്നു. ഉദ്യോഗസ്ഥരായ രാജേഷിനും ഹരിക്കും മര്‍ദ്ദനമേറ്റു. ഫോറസ്റ്റ് ജീപ്പ് അടിച്ചുതകര്‍ത്ത ശേഷം സംഘം നായാട്ടുതോക്ക് ബലമായി പിടിച്ചെടുക്കുകയും വാഹനങ്ങളില്‍ സ്ഥലം വിടുകയുമായിരുന്നു. രാജേഷിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന മുപ്പത്തഞ്ചോളം പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment