കാസര്‍കോട്:[www.malabarflash.com] പ്രതികള്‍ക്കുവേണ്ടി ഹാജരാകാന്‍ അഭിഭാഷകര്‍ വിസമ്മതമറിയിച്ചതിനെത്തുടര്‍ന്ന് ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച കേസ് വിചാരണ മാറ്റിവെച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കാസര്‍കോട് സി.ജെ.എം. കോടതിയിലാണ് വിജയ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖ കൊള്ളയടിച്ച കേസിന്റെ വിചാരണ ബുധനാഴ്ച തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് അഭിഭാഷകര്‍ പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നതില്‍നിന്ന് പിന്മാറി. ഇതേത്തുടര്‍ന്ന് കേസ് 29ലേക്ക് മാറ്റി.
പ്രതികള്‍ക്ക് അഭിഭാഷകരെ നല്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കത്ത് നല്കി.
നേരത്തേ ഹൊസ്ദുര്‍ഗ് കോടതിയില്‍ വിചാരണ തുടങ്ങേണ്ടിയിരുന്ന കേസാണ് സാങ്കേതികകാരണങ്ങളാല്‍ കാസര്‍കോട് സി.ജെ.എം കോടതിയിലേക്ക് മാറ്റിയത്.
ഏഴ് പ്രതികളാണ് കേസിലുള്ളത്. ഒരാളെ പിടികാട്ടാനുണ്ട്. ഇതില്‍ രണ്ടുപേരുടെ അഭിഭാഷകര്‍ ഹാജരാകാന്‍ വിസമ്മതമറിയിച്ച് കത്തുനല്കി. ഇതോടെ എല്ലാ പ്രതികള്‍ക്കും അഭിഭാഷകരില്ലാത്തതിനാല്‍ വിചാരണ മാറ്റിവെക്കാന്‍ കോടതി തീരുമാനിച്ചു.
2015 സപ്തംബര്‍ 27നാണ് വിജയ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖ കൊള്ളയടിക്കപ്പെട്ടത്. 20 കിലോ സ്വര്‍ണവും 2.45 ലക്ഷം രൂപയുമാണ് കവര്‍ന്നത്. ഇതില്‍ 18.5 കിലോ സ്വര്‍ണവും അരലക്ഷം രൂപയും അന്വേഷണസംഘം കണ്ടെടുത്തു. നീലേശ്വരം സി.ഐ. ആയിരുന്ന കെ.ഇ.പ്രേമചന്ദ്രന്‍ അന്വേഷിച്ച കേസില്‍ 130 പേരെയാണ് സാക്ഷികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴെനിലയില്‍ വ്യാപാരസ്ഥാപനം തുടങ്ങാനെന്ന വ്യാജേന മുറി വാടകയ്‌ക്കെടുത്ത് സ്‌ട്രോങ് റൂമിന്റെ സ്ലാബ് തുരന്നാണ് കവര്‍ച്ച നടത്തിയത്.

No comments:
Post a Comment