കൊച്ചി:[www.malabarflash.com] വ്യക്തി വിരോധം തീര്‍ക്കുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും സോഷ്യല്‍ മീഡിയ ആയുധമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കേരള ഓണ്‍ലൈന് മീഡിയ അസോസിയേഷന് (KOMA) ആവശ്യപ്പെട്ടു.
ജിഷ കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് കടുത്ത അപരാധവും പരിഷ്‌കൃത സമൂഹത്തിന് അപമാനവുമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിയുടെ രൂപരേഖയുമായി സാമിപ്യം ഉണ്ടെന്ന കാരണം പറഞ്ഞ് നിരവധി യുവാക്കളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇങ്ങനെ പ്രചരിപ്പിക്കപ്പെട്ടത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

സത്യമെന്തെന്ന് പോലും അറിയാതെ കയ്യില്‍ കിട്ടുന്നതെന്തും ഷെയര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികളുടെ പരിണിത ഫലം മറ്റൊരു ദുരന്തം ആയേക്കാം. അതുകൊണ്ട് തന്നെ യാതൊരു കൂസലും ഇല്ലാതെ വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരേണ്ടതും കടുത്ത ശിക്ഷ നല്‍കേണ്ടതും അത്യാവശ്യമാണ്.
ഇവര്‍ക്കെതിരെയുള്ള എന്ത് നടപടികള്‍ക്കും കേരള ഓണ്‍ലൈന് മീഡിയ അസോസിയേഷന്റെ ഭാഗത്തുനിന്ന് പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment