ബദിയഡുക്ക: ബദിയഡുക്കയ്ക്കു സമീപത്തെ പള്ളത്തടുക്ക സ്വദേശി അമേരിക്കയില്‍ വെടിയേറ്റുമരിച്ചു. വനിതാ സഹപ്രവര്‍ത്തകയും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് സംഭവം നാട്ടില്‍ അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമം തുടരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
പള്ളത്തടുക്കയിലെ കുമാര പ്രസാദ് (41) ആണ് മരിച്ചത്. സൗത്ത് അമേരിക്കയിലെ വെനിന്‍സുലയിലെ സ്വന്തം ആയുര്‍വേദമരുന്നു നിര്‍മ്മാണ ശാലയ്ക്കു സമീപത്താണ് സംഭവം. മരുന്നു നിര്‍മ്മാണ ശാലയ്ക്കു സമീപത്തു നില്‍ക്കവെ കുമാര പ്രസാദിനെയും വനിതാ സഹപ്രവര്‍ത്തകയെയും അജ്ഞാതര്‍ വെടിവെച്ചു കൊല്ലുകയായായിരുന്നു. കൊലയാളികള്‍ ആരാണെന്നു വ്യക്തമല്ല. വെനി ന്‍സുല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമേരിക്കയിലെ അറിയപ്പെടുന്ന സസ്യ ശാസ്ത്രജ്ഞനായ പരേതനായ ഡോ. കേശവഭട്ടിന്റെ മകനാണ് കുമാരപ്രസാദ്. അദ്ദേഹം 10വര്‍ഷം മുമ്പ് മരണപ്പെട്ടു. പിതാവിന്റെ പാത പിന്‍തുടര്‍ന്നെത്തിയ കേശവ പ്രസാദ് ആയുര്‍വ്വേദ മരുന്നുനിര്‍മ്മാണത്തിലും ഗവേഷണത്തിലും സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വിവിധ ലോക രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ദേവകി അമ്മയാണ് മാതാവ്. സുമ, പവന്‍, അനസൂയ സഹോദരങ്ങളാണ്. സഹോദരങ്ങളും മാതാവും അമേരിക്കയിലാണ്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment