Latest News

കത്തികാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ലിംഗം പെണ്‍കുട്ടി മുറിച്ചു മാറ്റി


മീററ്റ്: [www.malabarflash.com]കത്തി കാണിച്ച് ഭയപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ലിംഗം പെണ്‍കുട്ടി മുറിച്ചു മാറ്റി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് 23 കാരന്റെ ലിംഗം ഛേദിച്ചത്.
പ്രാഥമിക കൃത്യങ്ങള്‍ക്കായി വിടിന് സമീപമുള്ള പ്രദേശത്ത് പെണ്‍കുട്ടി പോയപ്പോഴായിരുന്നു സംഭവം. യുവാവ് പെണ്‍കുട്ടിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി. ബലാത്സംഗത്തിന് വഴങ്ങണമെന്നാവശ്യപ്പെട്ടു. വഴങ്ങാത്ത പെണ്‍കുട്ടിയ യുവാവ് ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ യുവാവിന്റെ കൈയില്‍ നിന്നും കത്തി പിടിച്ചുവാങ്ങി പെണ്‍കുട്ടി ലിംഗം മുറിച്ചുമാറ്റുകയായിരുന്നു. ഈ സമയം യുവാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ പ്രദേശത്തേക്ക് ഓടിയെത്തി. രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവാവിനേയാണ് ഇവര്‍ കണ്ടത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.