Latest News

കുട്ടികള്‍ക്ക് വാഹനങ്ങളോടിക്കാന്‍ നല്‍കിയ മൂന്ന് പേര്‍ അറസ്റ്റില്‍


ഉപ്പള/വിദ്യാനഗര്‍: [www.malabarflash.com] കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെ പൊലീസ് നടപടി വീണ്ടും ശക്തമാക്കി. ഇത്തരത്തില്‍ വാഹനങ്ങളോടിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച മഞ്ചേശ്വരം സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് പേരെയും വിദ്യാനഗര്‍ സ്‌റ്റേഷന്‍ പരിധിയില്‍ ഒരാളെയും അറസ്റ്റ് ചെയ്തു. ഉപ്പളയില്‍ വെള്ളിയാഴ്ച വൈകിട്ട് മഞ്ചേശ്വരം എസ്.ഐ. പി. പ്രമോദും സംഘവും നടത്തിയ വാഹനപരിശോധനക്കിടെ ബൈക്കോടിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പിടികൂടി. വാഹനങ്ങളുടെ ആര്‍.സി ഓണര്‍മാരായ ഉപ്പളയിലെ റഫീഖ്, നയാബസാറിലെ മുഹമ്മദ് അഷ്‌റഫ് എന്നിവരെ അറസ്റ്റ് ചെയ്തു.
വിദ്യാനഗര്‍ സ്‌റ്റേഷന്‍ പരിധിയില്‍ പതിനാലുകാരന്‍ ഓടിച്ച സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്‍.സി ഓണര്‍ ഹിദായത്ത് നഗറിലെ അബ്ദുല്‍ ആഷിഖിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മൂവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.