Latest News

പ്രാര്‍ത്ഥനാ സമ്മേളനത്തിന് ബായാര്‍ മുജമ്മഅ് ഒരുങ്ങി

കുമ്പള:[www.malabarflash.com] വിശുദ്ധ റമദാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ ബായാര്‍ മുജമ്മഇല്‍ തിങ്കളാഴ്ച രാത്രി നടക്കുന്ന പ്രാര്‍ത്ഥന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം പ്രതീക്ഷിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസി സഹസ്രങ്ങള്‍ ബായാര്‍ മുജമ്മഇല്‍ സംഗമിക്കും. സമൂഹ നോമ്പുതുറയോടെ പരിപാടിക്ക് തുടക്കമാകും.

തറാവീഹ്, തൗബ മജ്‌ലിസ്, പ്രാര്‍ത്ഥനാ സമ്മേളനം, സ്വലാത്ത് മജ്‌ലിസ്, ഉല്‍ബോധനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ബാസ് മുസ് ലിയാര്‍ അല്‍ മദീനയുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ ശൈഖുന അലിക്കുഞ്ഞി മുസ് ലിയാര്‍ ശിറിയ പരിപാടി ഉല്‍ഘാടനം ചെയ്യും. പ്രാര്‍ത്ഥനാ സമ്മേളനത്തിനും തൗബ മജ്‌ലിസിനും ബായാര്‍ മുജമ്മഅ് സാരഥി അസയ്യിദ് അബ്ദുറഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി നേതൃത്വം നല്‍കും.

സയ്യിദ് മുഹ്‌സിന്‍ സയ്ദലവിക്കോയ തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, കന്തല്‍ സൂപ്പി മദനി, അഷ്‌റഫ് സഅദി ആരിക്കാടി, ഉമര്‍ സഖാഫി മുഹിമ്മാത്ത്, ഹസ്സന്‍ കുഞ്ഞി മള്ഹര്‍, റഫീഖ് സഅദി ദേലമ്പാടി, ഇബ്രാഹിം ഫൈസി കന്യാന, ഹക്കീം മദനി കറോപാടി, സിദ്ദീഖ് മോണ്ടുഗോളി, സി എന്‍ ജഅ്ഫര്‍ സ്വാദിഖ്, അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, സ്വലാഹുദ്ധീന്‍ അയ്യൂബി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, സിദ്ദീഖ് ഹാജി മംഗളൂരു, മുക്രി ഇബ്രാഹിം ഹാജി, ഇബ്രാഹിം ഹാജി ഉപ്പള, ഇബ്രാഹിം കുട്ടിഹാജി, അബ്ദുര്‍ റസാഖ് റോസ്സി റൊമാനി, അബ്ദുല്‍ ജലീല്‍ കറോപാടി, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ശിറിയ, അബ്ദുര്‍ റസാഖ് മദനി, ആസിഫ് ഹന്ന തുടങ്ങിയവര്‍ പ്രസംഗിക്കും.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.