Latest News

ഖാസിയുടെ മരണം: പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥരെ നുണ പരിശോധനക്ക് വിധേയമാക്കണം: ഓണംമ്പള്ളി മുഹമ്മദ് ഫൈസി

കാസര്‍കോട്:[www.malabarflash.com] പ്രമുഖ പണ്ഡിതനും മംഗലാപുരം ചെമ്പരിക്ക ഖാസിയുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും ചേര്‍ന്ന് ഒപ്പ് മരച്ചുവട്ടില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി സി.ടി അഹമ്മദലി, ഉദുമ ജമാഅത്ത് കമ്മിറ്റി, മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക് സെന്റര്‍, മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി പന്തലില്‍ എത്തിച്ചേര്‍ന്നു. 58ാം ദിവസം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്. പ്രസിഡന്റ് അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്ന പ്രാഥമിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത ടീമിനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് സി.ടി അഹ്മദലി പറഞ്ഞു.

ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, സാലൂദ് നിസാമി, താജുദ്ധീര്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി, അയ്യൂബ് ഹാജി, സിദ്ധീഖ്, സലീം ദേളി, ഹുസൈന്‍ റഹ്മാനി ഖാസിയാറകം, മെഹ്‌റുബ്, നിസാര്‍ ഫൈസി, ഐ.കെ അഷറഫ്, റസാഖ് മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ സഅദി ഖാസിയാറകം, ഇബ്രാഹിം വലിയവളപ്പ്, ഇബ്രാഹിം കുന്നില്‍, മുസമൂലയില്‍, ഇര്‍ഷാദ് കുണ്ടടുക്കം, സി.ടി റിയാസ്, എന്‍.എ ത്വാഹിര്‍ നായന്മാറമൂല, പി.ടി.എ റഹ്മാന്‍, റസാഖ് പൈക്ക, സി.ബി ലത്വീഫ് , ഷൗക്കത്ത് പടുവടുക്കം, സ്വാലിഹ് മുസ്ലിയാര്‍, അഷറഫ് മുക്കുന്നോത്ത്, ഹമീദ് കേളോട്ട്, ഇര്‍ഷാദ് ഹുദവി, സുഹൈര്‍ അസ്ഹരി, ഹാരിസ്, ബുര്‍ഹാനുദ്ധീന്‍ ദാരിമി, മുഹമ്മദ് കുഞ്ഞി കുന്നരിയ്യത്ത്, റൗഫ് ഉദുമ, മുനീര്‍ സി എ, മുഹമ്മദ് സാലിം എന്നിവര്‍ സംസാരിച്ചു.
അബ്ദുറഹ്മാന്‍ തിരുത്തി സ്വാഗതവും സിദ്ധീഖ് നദവി നന്ദിയും പറഞ്ഞു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.