[www.malabarflash.com] സൗദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഇന്ത്യക്കാരടക്കം 15 വിദേശ തൊഴിലാളികൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ട ഇന്ത്യക്കാരിൽ ഏതൊക്കെ സംസ്ഥാനക്കാരുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടില്ല. റമസാൻ വ്രതാരംഭ ദിവസമായ തിങ്കൾ വൈകിട്ട് ആറോടെ റിയാദ് – ഖസീം ഹൈവേയിലായിരുന്നു അപകടം.
ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസിന് തീ പിടിച്ചതാണ് വൻ ദുരന്തത്തിന് കാരണമായത്. പരുക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെഡ് ക്രസന്റ് റിയാദ് റീജിയൺ വക്താവ് അബ്ദുല്ല അൽ മുറൈബൈദ് പറഞ്ഞു. ഉടൻ സ്ഥലത്തെത്തിയ പൊലീസും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം നടത്തി.
ഏപ്രിലിൽ റിയാദിൽ നിന്ന് ആയിരം കിലോമീറ്റർ അകലെയുള്ള വാദി ബിൻഡ ഹഷ്ബാൽ റോഡിലുണ്ടായ അപകടത്തിൽ 15 പേർ മരിച്ചിരുന്നു.


No comments:
Post a Comment