ചിറ്റാരിക്കാല്‍: [www.malabarflash.com] പത്താംതരത്തില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തോമാപുരം സെന്റ്‌തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയാണ് ചൊവ്വാഴ്ച രാവിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മാതാ വ് നേരത്തെ മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പിതാവ് വീണ്ടും വിവാഹം കഴിച്ചു. ര ണ്ടാനമ്മയോടൊപ്പമാണ് പെ ണ്‍കുട്ടിയുടെ താമസം. ചിറ്റാരിക്കാല്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പെ ണ്‍കുട്ടിക്ക് രണ്ട് സഹോദരങ്ങളുണ്ട്.
Keywords: Suicide, Kasaragod, Obituary, Kanhangad, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment