കാഞ്ഞങ്ങാട്:[www.malabarflash.com] സഹപ്രവര്‍ത്തകന്‍റെ ജീവന്‍ രക്ഷിക്കാനായി ജുലൈ 25ന് തിങ്കളാഴ്ച മൂന്ന് സ്വകാര്യ ബസ്സുകള്‍ ഓടും. ബസ് ക്ലീനറായ കരിന്തളത്തെ സതീശന്‍ വായില്‍ കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.
സതീശന്‍റെ ചികിത്സയ്ക്കായി ഇതിനകം ഭീമമായ തുകയാണ് ചിലവായത്. തുടര്‍ ചികിത്സയ്ക്കും മറ്റ് ചിലവുകള്‍ക്കും ഈ കുടുംബം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. കാരുണ്യ പദ്ധതിയില്‍ നിന്ന് അനുവദിച്ച 2 ലക്ഷം രൂപ ചികിത്സയ്ക്ക് മാത്രമായി ചെലവായിരിക്കുകയാണ്. ഇനിയും വന്‍ തുകകള്‍ തന്നെ സതീശന്‍റെ ചികിത്സയ്ക്കായി വേണ്ടി വരും.
സതീശന്‍റെ തുടര്‍ ചികിത്സയ്ക്ക് 10 ലക്ഷത്തോളം രൂപ ഇനിയും വേണ്ടി വരുമെന്നാണ് അറിയുന്നത്. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബമാണ് സതീശന്‍റേത്. ഇത്രയും തുക സ്വരൂപിക്കാന്‍ യാതൊരു തരത്തിലുള്ള നിര്‍വ്വാഹവും സതീശന്‍റെ കുടുംബത്തിന് ഇല്ല. സതീശന്‍റെ ഭാര്യയ്ക്ക് ജോലിയൊന്നുമില്ല. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസവും വഴിമുട്ടിയ അവസ്ഥയിലാണ്.
സതീശന്‍റെ ദയനീയാവസ്ഥ കണക്കിലെടുത്താണ് ജീവ കാരുണ്യ പ്രവര്‍ത്തനത്തിലൂടെ ബസ് ജീവനക്കാര്‍ മാതൃകയാകുന്നത്. കാഞ്ഞങ്ങാട് - പയ്യന്നൂര്‍ റൂട്ടിലോടുന്ന ആരോമല്‍, കാഞ്ഞങ്ങാട് - നീലേശ്വരം - പരപ്പ റൂട്ടിലോടുന്ന എം ആര്‍ എസ്, കാഞ്ഞങ്ങാട്- കോഴിക്കോട് റൂട്ടിലോടുന്ന റെയിന്‍ ബോ ഡ്രോപ്പ്സ് എന്നീ ബസ്സുകളാണ് തിങ്കളാഴ്ച സതീശന്‍റെ ജീവന്‍ രക്ഷിക്കുന്നതിനായി ഓടുന്നത്.
അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റെജി കുര്യാക്കോസ് രാവിലെ 7 10ന് ഫ്ളാഗ് ഓഫ് ചെയ്യും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment