Latest News

സ്വാതിനാഥ് വിജയന് മികച്ച വിദ്യാര്‍ത്ഥി പ്രതിഭയ്ക്കുള്ള അവാര്‍ഡ്

നീലേശ്വരം:[www.malabarflash.com] ജപ്പാനിലെ റിറ്റ്‌സുമൈക്കാന്‍ ഏഷ്യാപസഫിക്ക് യൂനിവേഴ്‌സിറ്റി നല്‍കി വരുന്ന ഈ വര്‍ഷത്ത മികച്ച വിദ്യാര്‍ത്ഥി പ്രതിഭയ്ക്കുള്ള അവാര്‍ഡ് (ആന്‍ഡ മോമു ഫുകുകു അവാര്‍ഡ്) മലയാളിയായ സ്വാതിനാഥ് വിജയന് ലഭിച്ചു. പത്ത് ലക്ഷം ജപ്പാന്‍ യെന്‍-ഉം പ്രശസ്തി പത്രവുമാണ് ഈ ബഹുമതിക്ക് അര്‍ഹനായ വിദ്യാര്‍ത്ഥിക്ക് ലഭിക്കുക.

നാലു വര്‍ഷ ബിരുദ കോഴ്‌സിന്റെ അവസാന വര്‍ഷത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്, പഠന പാഠ്യേതരമികവുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ അവാര്‍ഡ് നല്‍കുക. അവസാന റൗണ്ടിലേക്ക് എത്തിയ ചൈന, വിയറ്റ്‌നാം, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ പിന്തള്ളികൊണ്ടാണ്, സ്വാതിനാഥ് ഈഅവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതി കരസ്ഥമാക്കുന്നത്

2010 -ല്‍ ഓയിസ്‌ക ഇന്റര്‍നാഷണല്‍ അഖിലേന്ത്യാതലത്തില്‍ ഏര്‍പ്പെടുത്തിയ മത്സരപരീക്ഷയില്‍ വിജയിച്ച മൂന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളായിട്ടാണ് സ്വാതിനാഥ് ജപ്പാനിലെ ഓയിസ്‌ക ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്ലസ്ടുവിന് പ്രവേശനം നേടുന്നത്. തുടര്‍ന്ന് ജപ്പാനിലെ തന്നെ റിസ്റ്റു മൈക്കാന്‍ ഏഷ്യാപസഫിക്ക് യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ ഇന്റര്‍നാഷന്‍ ബിസിനസ്സിന് പ്രവേശനം ലഭിച്ചതോടെ 6000 വിദ്യാര്‍ത്ഥികളിലെ ഏക മലയാളി സാനിദ്ധ്യമായി മാറാന്‍ കഴിഞ്ഞു.
സ്വാതിനാഥിന്റെ നേതൃത്വത്തില്‍ ജപ്പാനിലെ ഇന്ത്യന്‍ അബാസിഡറെ പങ്കെടുപ്പിച്ച് നടത്തിയ ഇന്തോ-ജപ്പാന്‍ കോണ്‍ക്ലേവ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 

അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജാസോ(JASSO) ഓണേഴ്‌സ് സ്‌കോളര്‍ഷിപ്പും ഗ്ലോബല്‍ ബിസിനസ്സ് കേസ് കോംപറ്റീഷനില്‍ നാലാംസ്ഥാനവും ഈ മിടുക്കന് ലഭിച്ചിട്ടുള്ളത് കൂടാതെ യൂറോപ്പിലെ കോപ്പന്‍ഹര്‍ഗ് ബിസിനസ് സ്‌കൂള്‍ സര്‍വ്വകലാശാലയിലും ഹോങ്കോങ് സര്‍വ്വകലാശാലയിലും വച്ച് നടന്ന ബിസിനസ് കേസ് പ്രോഗ്രാമില്‍ യൂണിവേഴ്‌സിറ്റി പ്രതിനിധിയായി പങ്കെടുക്കാനും സാധിച്ചിട്ടുണ്ട്. ജപ്പാനിലെ പ്രശസ്തയായ സ്റ്റെപ്റ്റിനി ഐ.എന്‍.സി. കമ്പനി ജോലി വാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

സെപ്റ്റംബര്‍ 16 ന് നടക്കുന്ന ബിരുദദാന ചടങ്ങിലേക്ക് യൂണിവേഴ്‌സിററിയുടെ പ്രത്യേക ക്ഷണപ്രകാരം പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് സ്വാതിനാഥിന്റെ മാതാപിതാക്കള്‍. സ്‌കോളര്‍ കോളേജ് മാനേജിംഗ് ഡയറക്ടര്‍ ടി.വി. വിജയന്റെയും സംഗീതയുടേയും മകനാണ് സ്വാതിനാഥ്. ഏഷ്യാപസഫിക് യൂനിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശബരിനാഥ് വിജയന്‍ സഹോദരനാണ്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.