കുമ്പള: [www.malabarflash.com] സീതാംഗോളി ബാഡൂരിലെ ഭര്‍തൃമതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബാഡൂര്‍ പുഴയില്‍ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു. ബാഡൂര്‍ ചക്കട്ടച്ചാലിലെ പത്മനാഭന്റെ ഭാര്യ ജയന്തി(40)യെ കണ്ടെത്താനാണ് അന്വേഷണം നടക്കുന്നത്. ഈ മാസം 9ന് രാവിലെയാണ് ജയന്തിയെ കാണാതായത്. ഡോഗ്സ്ക്വാഡ് മണം പിടിച്ചെത്തിയതിനെത്തുടര്ന്ന് ജയന്തിയുടെ വീടിന് സമീപത്തെ കിണറ്റില്‍ വ്യാഴാഴ്ച വെള്ളം വറ്റിച്ച് പരിശോധന നടന്നെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ മുതലാണ് ബാഡൂര്‍ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്.
ബദിയടുക്ക എസ്.ഐ. എ. ദാമോദരന്‍, സിവില്‍ പോലീസ് ഓഫീസര്‍ എം.ടി.പി സൈഫുദ്ദീന്, മുങ്ങല്‍ വിദഗ്ധരായ മഹേഷ്, ചന്ദ്രന് മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment