Latest News

തെയ്യംകെട്ടിനുള്ള നെല്ലിനായി നാട്ടുകാര്‍കൃഷി ഇറക്കി

ഉദുമ[www.malabarflash.com]:അരമങ്ങാനം തുക്കുച്ചിതറവാട്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന വയനാട്ട് കുലവന്‍ തെയ്യംകെട്ടിനുള്ള നെല്ലിനായി നാട് ഒരുമിക്കുന്നു.

തൊണ്ടച്ചന് നിവേദിക്കാന്‍ കൂവം അളക്കുമ്പോള്‍ ഈകൃഷിയില്‍ നിന്നും ലഭിക്കുന്ന നെല്ല് ഉപയോഗിക്കുകയാണ് ലക്ഷ്യം.ഇതിനായി കാപ്പുങ്കയത്തെ പാടശേഖരത്തിലെ അര ഏക്കര്‍ വയലില്‍ കൃഷി തുടങ്ങി. ദേവവന് വേണ്ടിയുള്ള കൃഷിയാണെന്നറിഞ്ഞതോടെ നാട്ടുകാരെല്ലാം വയലൊരുക്കാനും, ഞാറു നടാനും, കഴിഞ്ഞ ദിവസം ചെളിയില്‍ ഇറങ്ങി. 

കാപ്പുംകയംകുഞ്ഞിരാമന്‍ നായര്‍, ബാബു മണിയങ്ങാനം തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് കൃഷി നടക്കുന്നത്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.