Latest News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍

ഉദുമ[www.malabarflash.com]: കാണാതായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ദൂരുഹസാഹചര്യത്തില്‍ പൂട്ടിയിട്ട വീട്ടിന്റെ സമീപത്തെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും മാങ്ങാട് ടൗണിലെ ചുമട്ടുതൊഴിലാളിയുമായ അംമ്പാപുരത്തെ സുധാകരനെയാ (28)ണ് ചൊവ്വാഴ്ച പകല്‍ ഒന്നരയോടെ മാങ്ങാട് പുതിയപുരയിലെ ഒരാളുടെ വീടിനോടെ ചേര്‍ന്ന കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചവരെ സുധാകരന്‍ വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് സഹോദരങ്ങള്‍ അന്വേഷിക്കുന്നതിനിടിയിലാണ് പുതിയപുരയിലെ വീട്ടുമുറ്റത്ത് സുധാകരന്റെ സ്‌കൂട്ടര്‍ കണ്ടെത്തിയത്. ഇതിനിടയിലാണ് കുളിമുറിയില്‍ സുധാകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിദ്ഗദ പോസ്‌മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി.

അംബാപുരം യുവധാര ക്ലബിന്റെ മികച്ച കബഡി കളിക്കാരനായ സുധാകരന്‍ നാരായണിയുടെയും പരേതനായ കുമാരന്റയും മകനാണ്. സഹോദരങ്ങള്‍: ദിവാകരന്‍, പ്രഭാകരന്‍.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.