നന്മനിറഞ്ഞ യുവത്വം നാടിന്റെ അനുഗ്രഹമാണ്. ചുറുചുറുക്കുള്ള ചെറുപ്പക്കാരിലാണ് നാടിന്റെ സല്‍പ്പേര് സമ്പന്നമാവുന്നത്. നാടിനുവേണ്ടി നല്ല കാര്യം ചെയ്യുന്ന ചുണകുട്ടന്മാരാവാന്‍ കഴിയുക എന്നതുതന്നെ പുണ്യമാണ്. മറ്റുള്ളവനുവേണ്ടി ഒരു നന്മയെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നമ്മുടെ ജീവിതം ഈ ഭൂമിക്ക് ഒരു ഭാരമാവും.[www.malabarflash.com]
അവിടത്തെ യുവത്വമാണ് ഒരു നാടിന്റെ കരുത്ത്. യുവാക്കള്‍ ഊര്‍ജ്ജസ്വലരാകുമ്പോള്‍ നാട് ഉണരുന്നു, യുവത്വം മൗനമാകുമ്പോള്‍ നാട് മ്ലാനമാകുന്നു. യുവാക്കള്‍ ഇല്ലാത്ത ഒരു ദിവസം നാടിന് അതിന്റെ പ്രസരിപ്പാണ് നഷ്ടമാവുന്നത്. യുവാക്കളില്ലാത്ത നാട് കുസൃതിനിറഞ്ഞ കുഞ്ഞുങ്ങള്‍ ഉറക്കമായ വീടുപോലെയായിരിക്കും.
യുവത്വത്തിന്റ കരുത്തിലാണ് ലോകത്ത് വിപ്ലവങ്ങളത്രയും സംഭവിച്ചത്. ടീനേജ് തൊട്ട് തുടങ്ങുന്ന യൂത്ത് വല്ലാത്ത സംഭവമാണെന്ന് പറയാന്‍ ശ്രമിക്കുമ്പോഴും അതിന് വിപരീതമായ എത്രയോ കാര്യങ്ങളും നമുക്ക് കാണേണ്ടിവരുന്നു. [www.malabarflash.com]
കൊലവിളിച്ച് നടക്കുന്ന, ക്വട്ടേഷനായി മാറുന്ന, മദ്യത്തില്‍ മുങ്ങികഴിയുന്ന ഒരു വിഭാഗമുണ്ട്. യുവത്വത്തിന്റെ സകല നന്മകളെയും വലിച്ചെറിഞ്ഞ അവരുടെ കഥകള്‍ നമുക്ക് മാറ്റിവെക്കാം.
ഇവിടെ വിഷയമായെത്തുന്നത് ഗ്രാമീണതയുടെ നിഷ്‌കളങ്കത എന്ന് വിശേഷിപ്പാക്കാറുള്ള നമ്മുടെ നാട്ടിലെ ചെറുപ്പക്കാരാണ്. കളങ്കമില്ലാത്ത മനസ്സോടെ നാടിനെ നന്മയിലേക്ക് നയിച്ചിരുന്ന യുവത്വം ഓര്‍മ്മകള്‍ മാത്രമാവുന്നു. റോഡരികില്‍ കെട്ടിപ്പൊക്കിയ കുടിലുകള്‍ക്കുള്ളില്‍ സൊറപറഞ്ഞ് സമയം കളയുന്ന വര്‍ഗ്ഗമായി നമ്മുടെ ചെറുപ്പക്കാര്‍ മാറുകയാണ്.[www.malabarflash.com]
യുവത്വം എന്തെടുക്കുകയാണെന്ന് ചോദിക്കുമ്പോള്‍ അവര്‍ ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്നു വീഴുന്നത് കാത്തിരിക്കുകയാണെന്ന് ഉത്തരം പറയേണ്ടിവരുന്നു. ഇന്ന് നമ്മുടെ ചെറുപ്പക്കാരുടെ പ്രധാനപ്പെട്ട ഹോബിയും ജോലിയും റോഡരികില്‍ കുടിലുകെട്ടലും അതിനുള്ളില്‍ തമാശപറഞ്ഞ് പൊട്ടിചിരിക്കലുമാണ്. നാട്ടില്‍ എവിടെയൊക്കെ വൈദ്യുതി-ടെലഫോണ്‍ തൂണുകള്‍ വീണുകിടക്കുന്നുണ്ടോ അത് താങ്ങിയെടുത്ത് കൊണ്ടുവന്ന് തങ്ങളുടെ കേന്ദ്രത്തില്‍ സ്ഥാപിച്ച് കുടില്‍കെട്ടേണ്ടത് ഒരു കടമയായി ഏറ്റെടുത്തിരിക്കുകയാണ് ചെറുപ്പക്കാര്‍. [www.malabarflash.com]
യുവാക്കളുടെ അദ്ധ്വാനത്തിന്റെ ഫലമായി നാടുനീളെ കുടിലുകള്‍ പൊങ്ങുന്നത് ആശാവഹമല്ല. ഭാവി ജീവിതം ക്രമപ്പെടുത്തേണ്ട നേരത്ത് വിലപ്പെട്ട സമയം പാഴാവുന്നുവെന്നതിനപ്പുറം ഒരുപാട് ആശങ്കകള്‍ക്കുകൂടിയാണ് ഇത് മേല്‍ക്കൂര പണിയുന്നത്. രാത്രി ഏറെ വൈകുവോളം വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ നന്മയിലേക്ക് പോകേണ്ടതിനുപകരം ഇവിടെ വെച്ച് തിന്മയെക്കുറിച്ച് ചിന്തിക്കുന്നു.
പാതിരാത്രി കഴിഞ്ഞാലും പറഞ്ഞുതീരാത്ത [www.malabarflash.com]എന്തുവര്‍ത്തമാനമാണുള്ളതെന്ന് ചോദിച്ചാല്‍ ഉത്തരം ശൂന്യം. ഒരു പക്ഷേ സദാചാരത്തിന്റെ സീമകള്‍ ലംഘിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും ആശയ കേന്ദ്രം ഇവിടെയാകാം. അക്രമവാസനകള്‍ക്ക് ആവേശം പകരുന്നതും ഇവിടെ വെച്ചായിരിക്കാം. ഏറെ വൈകുവോളം കുടിലില്‍ ചിലവഴിച്ച് കിടന്നുറങ്ങാനെത്തുന്നവര്‍ പിന്നെ ഉണരുന്നത് രാവിലെ ഏറെ വൈകിയാണ്.
ഊര്‍ജ്ജസ്വലരല്ലാത്ത, സാമൂഹ്യപ്രതിബദ്ധത ഇല്ലാത്ത ഒരു സമൂഹത്തെയാണ് വഴിയോര കുടിലുകള്‍ സൃഷ്ടിച്ചെടുക്കുന്നതെന്ന് നാം ഓര്‍ക്കണം.
രക്ഷിതാക്കള്‍ അറിയേണ്ടത്
തങ്ങളുടെ കുട്ടികള്‍ രാവേറെ വൈകുവോളം കുടിലിലിരുന്ന് സംസാരിക്കാന്‍ മാത്രം എന്ത് ഉത്തരവാദിത്വമാണ് ഉള്ളതെന്ന് രക്ഷിതാക്കള്‍ എപ്പോഴെങ്കിലും അന്വേഷിക്കുകയോ ആലോചിക്കുകയോ ചെയ്തിട്ടുണ്ടോ(?)

ഒന്ന് ഓര്‍ക്കുക, നാട്ടില്‍ സംഘര്‍ഷം അരങ്ങേറുന്ന വേളയില്‍ പൊലീസുകാര്‍ ചെയ്യുന്ന ആദ്യ നടപടികളിലൊന്ന് റോഡരികിലും മറ്റും ഉയര്‍ന്നു നില്‍ക്കുന്ന കുടിലുകള്‍ പൊളിച്ചുമാറ്റലാണ്. രാത്രി സംഭാഷണങ്ങള്‍ക്കുവേദിയാവുന്ന ഈ കുടിലുകള്‍ പ്രശ്‌നങ്ങള്‍ക്ക് പ്രധാന ഹേതുവാകുന്നുവെന്നതാണ് പൊലീസ് നടപടിയുടെ ചുരുക്കം. [www.malabarflash.com]
പാതിരായ്ക്കുശേഷം വാതിലിനുമുട്ടുമ്പോള്‍ എന്താട ഇത്രവൈകിയതെന്ന് ചോദിക്കാന്‍ പോലും അധികം രക്ഷിതാക്കളും തയാറാവാറില്ല അത് അവര്‍ക്ക് കരുത്താവുകയും ചെയ്യുന്നു.
മദ്യപാനം സുഖകരമായൊരു അനുഭൂതിയാണെന്ന് പഠിപ്പിക്കുന്നത് രാത്രി കൂട്ടുകെട്ടാണ്. അന്യനെ അക്രമിക്കണമെന്നും അന്യന്റെ ആരാധാനാലയത്തെ കളങ്കപ്പെടുത്തണമെന്നും തീരുമാനിക്കുന്നതും ഇവിടുന്ന് കിട്ടുന്ന ആശയങ്ങളും അനുഭൂതിയുമായിരിക്കാം.

രാത്രി പീടിക തിണ്ണയിലും കുടിലിലിരുമിരുന്നാല്‍ പരീക്ഷയില്‍ ഒരു ഗ്രേസ് മാര്‍ക്കും കിട്ടില്ല. മക്കളുടെ ഓരോ ചലനങ്ങളെയും നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ ഇനിയെങ്കിലും തയാറാവണം.
എന്താണ് വേഷം, എങ്ങനെയാണ് വേഷം
ഒരു ആളുടെ വസ്ത്രധാരണം അയാളുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കും. ജീവിത രീതിയോടൊപ്പം നമ്മുടെ യുവാക്കളുടെ വസ്ത്രരീതിയും ഏറെ വ്യത്യസ്തമാണ്. എങ്ങനെ മാന്യത പ്രകടമാക്കാം എന്നതിനപ്പുറം എങ്ങനെ വില്ലന്‍ വേഷത്തിലെത്താമെന്നാണ് യുവത്വം കണക്കുകൂട്ടുന്നത്. മനസ്സില്‍ തിന്മയില്ലെങ്കില്‍പോലും നാം മറ്റുള്ളവരുടെ കണ്ണില്‍ മോശമായി ചിത്രീകരിക്കപ്പെടുന്നു.

ക്രിമിനല്‍ പശ്ചാതലത്തോടൊപ്പം തന്നെ വേഷവിധാനവും ഒരാള്‍ പ്രതിയാവുന്നതിലേക്ക് വഴിതുറന്നേക്കാം.
കഴുത്തില്‍ തോക്കിന്റെയും ബ്ലേഡിന്റെയും മാതൃകകള്‍ തൂക്കി, കയ്യില്‍ കുറേ റിബ്ബണ്‍ അണിഞ്ഞ് ഞാന്‍ റൗഡിയാണെന്ന് സ്വയം വിളിച്ചുപറയാന്‍ ശ്രമിക്കുകയാണ് പലരും. [www.malabarflash.com]
കഴുത്തില്‍ തോക്കിന്റെയും ബ്ലേഡിന്റെയും മാതൃകകള്‍ തൂക്കി, കയ്യില്‍ കുറേ റിബ്ബണ്‍ അണിഞ്ഞ് ഞാന്‍ റൗഡിയാണെന്ന് സ്വയം വിളിച്ചുപറയാന്‍ ശ്രമിക്കുകയാണ് പലരും. [www.malabarflash.com]
വില്ല വേഷം നല്ലതാണ്. പക്ഷെ, ഒരു വില്ലനെയും കാലം നന്മയോടെ ഓര്‍ക്കാറില്ല എന്നതാണ് സത്യം.
പിടിച്ചുവെന്ന് പറയാന്‍ വേണ്ടി നിങ്ങള്‍ വെറുതെ നിരപരാധികളെ പിടിക്കുകയല്ലെ എന്നു പറഞ്ഞപ്പോള്‍ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോര്‍ക്കുന്നു. എടാ, അവരുടെ ആ വേഷം തന്നെ പോരെ പിന്നെന്തിന് കൂടുതല്‍ തെളിവുകള്‍.
ഞാനെന്തോ നന്നാവാത്തത്
ഫേസ് ബുക്കില്‍ ചില കുസൃതിപിള്ളേര്‍ ഇടക്കിടെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യാറുണ്ട്. അതിലെ വാചകം ഇതാണ്. ഞാനെന്തെ നന്നാവാത്തത്. ഒരുപാട് ലൈക്കും കമന്റും പ്രതീക്ഷിച്ചുകൊണ്ടാണ് അത് അപ്‌ലോഡ് ചെയ്യുന്നതെങ്കിലും അങ്ങനെയൊരു ചിന്തയെങ്കിലും ഉണ്ടാവുന്നത് നല്ലതാണ്. [www.malabarflash.com]

മാറണം, നന്നാവണം, സമയം വിലപ്പെട്ടതാണ്...അത് രാത്രി കാലത്ത് റോഡരികിലെ കുടിലിലും ബസ് വെയ്റ്റിംഗ് ഷെഡ്ഡിലും കടതിണ്ണയിലും സൊറപറഞ്ഞ് തീര്‍ക്കാനുള്ളതല്ലെന്ന് തിരിച്ചറിയണം.
പേഴ്‌സനാലിറ്റി ഡവലപ്‌മെന്റില്‍ ഒരു തിയറി ഉണ്ട്
കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ അത് ആലോചിച്ചു ചെയ്യണം.
ഒന്നുകില്‍ നിനക്ക് അവനെകൊണ്ട് ഗുണം വേണം, അല്ലെങ്കില്‍ അവന് നിന്നെകൊണ്ട് ഗുണം വേണം, ഇവ രണ്ടുമില്ലെങ്കില്‍ പിന്നെ കൂറേ കൂട്ടുകാരെ സമ്പാദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.

-എബി കുട്ടിയാനം
No comments:
Post a Comment