ബേക്കല്‍:[www.malabarflash.com] ഇല്യാസ് നഗറിലെ ഗള്‍ഫുകാരന്‍ മുഹമ്മദിന്റെ വീടിന്റെ മുന്‍വശത്തെ പൂട്ട് പൊളിച്ച് മോഷണം. വീട്ടുകാര്‍ ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴാണ് സമര്‍ത്ഥമായി മോഷണം നടന്നത്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു പവന്‍ സ്വര്‍ണ്ണവും ഇരുപതിനായിരം രൂപയും നഷ്ടപ്പെട്ടു. മുഹമ്മദിന്റെ മകന്‍ അജ്‌നാസിന്റെ പരാതിയനുസരിച്ച് ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മഴ തുടങ്ങിയതോടെ ബേക്കലിലും പരിസരത്തും വീടുകളില്‍ കവര്‍ച്ചാ ശ്രമങ്ങള്‍ നിരവധി അരങ്ങേറിയിട്ടുണ്ട്. പോലീസ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിനിടയിലാണ് വീണ്ടും മോഷണം അരങ്ങേറിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment