Latest News

ഉദുമ മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍

ഉദുമ[www.malabarflash.com]: മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള മുസ്ലീം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റായി ഹാരിസ് തൊട്ടിയേയും ജനറല്‍ സെക്രട്ടറിയായി റൗഫ് ബായിക്കരയേയും ട്രഷററായി അബ്ബാസ് കൊളച്ചപ്പിനെയും തെരഞ്ഞെടുത്തു.

റൗഫ് ഉദുമ, ഹസൈനാര്‍ ചട്ടഞ്ചാല്‍, സലാം മാസ്തിഗുഡ്ഡ, നിസാര്‍ തങ്ങള്‍ (വൈസ് പ്രസിഡന്റുമാര്‍), അസ്‌ലം കീഴൂര്‍, ആബിദ് മാങ്ങാട്, മന്‍സൂര്‍ കൊറ്റുമ്പ, അബ്ദുല്‍ മജീദ്. കുണിയ (ജോ. സെക്രട്ടറിമാര്‍), 

പ്രസിഡന്റായി തെരഞ്ഞെടുത്ത ഹാരിസ് തൊട്ടി യൂത്ത് ലീഗ് മുന്‍ മണ്ഡലം ട്രഷററാണ്. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത റൗഫ് ബായിക്കര എം.എസ്.എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടി, സംസ്ഥാന കമ്മിറ്റി അംഗം, മുന്‍ ജില്ലാ ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

കൗണ്‍സില്‍ യോഗം മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ഡി. കബീര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട് സ്വാഗതം പറഞ്ഞു. 

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, ട്രഷറര്‍ കെ.ബി.എം. ഷെരീഫ് കാപ്പില്‍, സംസ്ഥാന കമ്മിറ്റിയംഗം സി.എല്‍. റഷീദ് ഹാജി, സെക്രട്ടറി അഷ്‌റഫ് എടനീര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.