ഉദുമ[www.malabarflash.com]: കറുത്ത അധ്യായമായ ഹിരോഷിമ ദിനത്തിന്റെ സ്മരണ പുതുക്കി കൊണ്ട് ഉദുമ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഇനിയൊരു യുദ്ധം വേണ്ട സമധാനം മതിയെന്ന സന്ദേശം നല്‍കി കൊണ്ട് എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിത്തില്‍ ഉദുമയില്‍ നിന്ന് പാലക്കുന്നിലേക്ക് സമധാന റാലി നടത്തി.
തുടര്‍ന്ന് ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
നഷ്ടമായി കൊണ്ടിരിക്കുന്ന നാട്ടു നന്മകള്‍ നിലനിര്‍ത്താനുളള ഉദ്ദേശത്തോടു കൂടി നാട്ടുമാഞ്ചോട്ടില്‍ പദ്ധതിക്ക് പഞ്ചായത്ത് പ്രസിഡന്റ് നാടന്‍ മാവിന്‍തൈ നട്ട് തുടക്കം കുറിച്ചു. നാട്ടുമാഞ്ചോട്ടില്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ റജിസ്റ്റര്‍ തയ്യാറാക്കുകയും സ്‌കൂളിന് ചുറ്റുപാടുമുളള പ്രദേശങ്ങളിലെ നാട്ടുമാവുകളുടെ എണ്ണമെടുക്കല്‍, വലിയ മാവുകള്‍ക്ക് സംരക്ഷണം, ഓരോ സ്‌കൂളിനും ഒരു മുത്തശ്ശിമാവ് എന്നിവ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് ചന്ദ്രന്‍ കൊക്കാല്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന്‍ വിജയകുമാര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി. മദര്‍ പി ടി എ പ്രസിഡന്റ് സുധാലക്ഷ്മി, അയ്യപ്പന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ.വി.അഷറഫ് സ്വാഗതവും എന്‍ എസ് എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സി.പി. അഭിരാം നന്ദിയും പറഞ്ഞു. അധ്യാപകരായ ധനഞ്ജയന്‍, രൂപേഷ്, വിശ്വനാഥ, സുനിത, ലിന, പ്രേമലത എന്നിവര്‍പരിപാടികള്‍ക്ക്നേതൃത്വംനല്‍കി
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment