Latest News

ടി.കെ.കെ സ്മാരക പുരസ്കാരം ഡോ.എ.സി.പത്മനാഭന് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] ആരോഗ്യ മേഖലയില്‍ സേവന തല്പരത കുറഞ്ഞു വരുകയും ആശുപത്രികള്‍ സ്ഥാപനവത്ക്കരിക്കുകയും ചെയ്യുന്നതായി ഗതാഗത വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ടി.കെ.കെ. ഫൗണ്ടേഷന്‍ പത്താമത് പുരസ്കാരം കാഞ്ഞങ്ങാടിന്‍െറ ജനകീയ ഡോക്ടറായ ശിശുരോഗ വിദഗ്ധന്‍ ഡോ. എ.സി പത്മനാഭന് സമര്‍പ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.

നല്ലവരായ ഡോക്ടര്‍മാരുടെ എണ്ണം ചുരുങ്ങി വരുന്ന വര്‍ത്തമാന കാലത്ത് ഡോ. ഏ.സി.പത്മനാഭന്‍ നല്‍കുന്നത് നന്മയുടെ സന്ദേശമാണ്. ആശുപത്രികള്‍ രോഗം മാറ്റുന്നതിന് പകരം രോഗിയെ രോഗിയായി തന്നെ നിലനിര്‍ത്തുന്ന ചികിത്സാരീതിയാണ് ഇപ്പോഴുള്ളത്. ഇത് മാറ്റിയെടുക്കുന്നതിനുള്ള നല്ല വാര്‍ത്തയുടെ സന്ദേശമായിരിക്കട്ടെ അവാര്‍ഡ് ദാന ചടങ്ങെന്ന് അദേഹം കൂട്ടിചേര്‍ത്തു . 

ടി.കെ.കെ.ഫൗണ്ടേഷന്‍ ചെര്‍മാന്‍ അഡ്വ.സി.കെ.ശ്രീധരന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. അഡ്വ.എം.സി.ജോസ് ടി.കെ.കെ.സമാരക പ്രഭാഷണം നടത്തി. ഫൗണ്ടേഷന്‍ ട്രഷറര്‍ ഏ.വി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. മുന്‍ എം.എല്‍.എമാരായ കെ.കുഞ്ഞിരാമന്‍, എം.നാരായണന്‍, ബി.ജെ.പി.ദേശീയസമിതി അംഗം മടിക്കൈ കമ്മാരന്‍, എന്‍.സി.പി.ജില്ലാ പ്രസിഡന്‍റ് അഡ്വ.സി.വി.ദാമോദരന്‍, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, ഐ.എം.എ ജില്ലാ പ്രസിഡന്‍റ് ഡോ.പികൃഷ്ണന്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സി.യൂസഫ് ഹാജി, മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.ടി.കെ.കെ. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അസ്ലം സ്വഗതം പറഞ്ഞു. സെക്രട്ടറി ടി.കെ.നാരായണന്‍ നന്ദിയും പറഞ്ഞു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.