കാസര്‍കോട്:[www.malabarflash.com] ഗവ: അന്ധവിദ്യാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാന്ത്വനമായി 'ഈ വാകമരച്ചോട്ടില്‍'ഫേസ്ബുക്ക് കൂട്ടായ്മയുടെ ഒത്തുചേരലും ഓണാഘോഷവുംനടന്നു.
നവമാധ്യമങ്ങള്‍ നേരംപോക്കിനും ചതിക്കുഴികള്‍ക്കും മാത്രമായി ഉപയോഗിക്കുന്ന ഈ കാലത്ത് സര്‍ഗാത്മക കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടാകാന്‍ സാധിക്കുമെന്നും തെളിയിക്കുന്നതായിരുന്നു ഈ കൂട്ടായ്മ.
വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഓണക്കോടിവിതരണവും, ഓണസദ്യയും, ഗ്രൂപ്പ് അംഗങ്ങള്‍ക്കായി നടത്തിയ കവിത രചനമത്സര വിജയികള്‍ക്കുള്ള സമ്മാനധാനവും, ദേശീയ തലത്തില്‍ നിര്‍ഭയ മാരത്തോണ്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ രാഗേഷ് പെരുമ്പളയ്ക്കുള്ള ഉപഹാരവിതരണവും സംഗമത്തിന്റെ ഭാഗമായി നടന്നു.
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് പരിപാടി ഉല്‍ഘാടനം ചെയ്തു.അഡ്വ:സി രാമചന്ദ്രന്‍ കുട്ടികള്‍ക്കുള്ള ഓണക്കോടി വിതരണവും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ബി വൈശാഖ് മത്സരവിജയികള്‍ക്കുള്ള സമ്മാനധാനവും നിര്‍വ്വഹിച്ചു. സ്‌ക്കുള്‍ അധ്യാപകന്‍ നാരായണന്‍ മാസ്റ്റര്‍ സംസാരിച്ചു. ശ്രീജിത്ത് മഞ്ചക്കല്‍ അദ്ധ്യക്ഷനായി, ജിതിന്‍ കുംകുഴി സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment