കാസർകോട്:[www.malabarflash.com] എസ് കെ എസ് എസ് എഫ് ജില്ലാ കമീറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സൈബർ വിംഗിന്റെ നേത്യത്യത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു.
വിദ്യാർത്ഥി സമൂഹം കൂടുതലും സോഷ്യൽ മീഡിയ ഭാഗത്തായത് കൊണ്ട്, ഹദീസ്, ഖുർആൻ ബന്ധപ്പെടുത്തിഷോർട്ട് വീഡിയോ, ഷോർട്ട് മെസേജ് എന്നിവ വ്യാപകമായി പ്രചരിപ്പിച്ച് ബോധവൽകരണം നടത്തും.
പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു സൈബർവിംഗ് ജില്ലാ ചെയർമാൻ പി.എച്ച് ഹസൈനാർ അസ്ഹരി ആദൂർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സൈബർവിംഗ് കൺവീനർ ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. റംശീദ് കല്ലുരാവി, ഉനൈസ് ആലംപാടി, ലത്തീഫ് കൊല്ലമ്പാടി, മുഫീസ് സി.കെ പി ചെറുവത്തൂർ ,അബ്ദുല്ല റബ്ബാനി കാടങ്കോട്, നിസാം പള്ളത്തടുക്ക, ഫാഹി സ്കോളിയടുക്കം, അബൂബക്കർ സിദ്ധീഖ് കമ്പാർ തുടങ്ങിയവർ പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment